തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിപിടി കേസില്‍ റിമാന്‍ഡില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയെ പരിശോധിച്ചപ്പോള്‍ കോവിഡ്. കണ്ണൂരില്‍ ചക്ക തലയില്‍ വീണ് പരിക്കേറ്റയാളെ പരിശോധിച്ചപ്പോള്‍ അയാള്‍ക്കും കോവിഡ്. ഇവര്‍ക്ക് എവിടെ നിന്നാണ് പകര്‍ന്നത് എന്ന് ഒരു ധാരണയും ഇല്ല. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിരിക്കുകയും ഇപ്പോള്‍ കുതിച്ചുയരുകയും ചെയ്യുന്നതിന്റേയും ഉത്തരമാണ് ഈ സംഭവങ്ങള്‍. കേരളത്തില്‍ ധാരാളം പേര് കോവിഡ് രോഗം പേറി നടക്കുന്നു. പരിശോധനയില്ലാത്തതിനാല്‍ പട്ടികയില്‍ വരുന്നില്ല. പ്രവാസികളേയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരേയും ഉറപ്പായും പരിശോധിച്ചിരിക്കണം എന്നു വന്നപ്പോള്‍ രോഗം കണ്ടെത്തി. കേരളത്തിലെ കരുതല്‍ കൊണ്ട് രോഗം പിടിച്ചു നിര്‍ത്തിയെന്നും പ്രവാസികള്‍ വന്നതോടെ കൈവിട്ടു എന്നു ഉള്ള പ്രചരണം പൊളിയാണ് എന്നതും ഇത് വ്യക്തമാക്കുന്നു.
കേരള മോഡലിന്റെ മഹിമയോ കരുതലിന്റെ മഹത്വമോ കൊണ്ടല്ല കേരളത്തില്‍ രോഗികളുടെ എണ്ണം കുറഞ്ഞു നില്‍ക്കുന്നത്. വേണ്ടത്ര പരിശോധന നടത്താനുള്ള കഴിവില്ലായ്മ കൊണ്ടാണ്. ഇന്ത്യയില്‍ ഇതുവരെ 28 ലക്ഷം പേരില്‍ കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ കേരളത്തില്‍ കേവലം 48,000. ഇന്നലെ മാത്രം 1.30 ലക്ഷം ടെസ്റ്റുകള്‍ ഇന്ത്യയിലാകെ നടന്നപ്പോള്‍ കേരളത്തിന്റെ വിഹിതം 1200 മാത്രം.
തമിഴ്നാട്ടില്‍ മൂന്നര ലക്ഷത്തിലധികവും മഹാരാഷ്ടയില്‍ മൂന്നു ലക്ഷത്തോളം ടെസ്റ്റുകള്‍ നടത്തിയപ്പോളാണ് ആരോഗ്യ രംഗത്ത് മാതൃക എന്നു പറയുന്ന കേരളത്തിന്റെ അരലക്ഷത്തില്‍ താഴെയുള്ള പരിശോധന.
ആഡ്രാപ്രദേശ്(2,58,533),രാജസ്ഥാന്(254,533),ഉത്തരപ്രദേശ്(182,184),കര്‍ണാടക(158,599), ഗുജറാത്ത്(154,674) സംസ്ഥാനങ്ങളൊക്കെ ഒന്നരലക്ഷത്തിലധികം ടെസ്റ്റുകള്‍ നടത്തികഴിഞ്ഞു.
കേരളത്തില്‍ രോഗികളുടെ എണ്ണം കുറവാണെന്നു കാട്ടി മേനി പറയാന്‍ വേണ്ടിയാണ് പരിശോധനകള്‍ കുറച്ചത്. പ്രവാസികളുടെ വരവോടെ ഇത് ഏറെക്കുറെ പൊളിയുകയാണ്. പ്രവാസികളെ നിര്‍ബന്ധമായും പരിശോധിക്കേണ്ടി വരുന്നു. രോഗം കണ്ടെത്തുന്നു. മറ്റ് സംസ്ഥാനങ്ങള്‍ ചെയ്യുന്നതുപോലെ വ്യാപക പരിശോധന നടത്തിയാല്‍ കേരളത്തിലെ രോഗികള്‍ ആയിരത്തിനു താഴെ എന്നത് പതിനായിരത്തിനു മേല്‍ ഉണ്ടാകും എന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: