വടകര: പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി ഉപജീവനത്തിന് ആരംഭിച്ച കട വിപുലീകരിക്കാന്‍ മുടക്കുമുതല്‍ എവിടെ നിന്ന് കിട്ടുമെന്നറിയാതെ ആശങ്കപ്പെടുമ്പോഴാണ് ഇ. ദാമോദരന്‍ ‘മുദ്ര’ പിടിവള്ളിയായത്. മുടപ്പിലാവില്‍ സ്വദേശി ദാമോദരന്‍ വടകര ബാങ്ക്റോഡില്‍ ആരംഭിച്ച ജിഎസ് എന്റര്‍പ്രൈസസ്സ് എന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ കട നവീകരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച മുദ്ര ലോണ്‍ പദ്ധതി തുണയായത്.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മേലടി ശാഖയുമായി ബന്ധപെട്ടു. നടപടിക്രമങ്ങള്‍ ലളിതമായിരുന്നു. ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കണമെങ്കില്‍ സ്ഥലത്തിന്റെ ആധാരം, സ്വര്‍ണ്ണം, സര്‍ക്കാര്‍ ജീവനക്കാരന്റെ ജാമ്യം തുടങ്ങിയ നിരവധി ഉപാധികള്‍ വേണമെന്ന നടപ്പുശീലമാണ് അട്ടിമറിക്കപ്പെട്ടത്. ഒരു പ്രോജക്ടും, ആവശ്യമായ രേഖകളും നല്കി. ഒരാഴ്ചക്കുള്ളില്‍ തന്നെ ആവശ്യപ്പെട്ട തുക അദ്ദേഹത്തിന് ലഭിച്ചു. ഈടുവെക്കാന്‍ ഒന്നും വേണ്ടെന്ന ആകര്‍ഷണമാണ് മുദ്രാ ലോണിനുള്ളത്. കട നവീകരിക്കാനും കച്ചവടം മെച്ചപ്പെടുത്താനും കഴിഞ്ഞു. ബാങ്ക് ഇടപാടുകളുടെ ബലത്തില്‍ വന്‍ കിട കോര്‍പറേറ്റുകള്‍ക്ക് മാത്രം നല്‍കിയിരുന്ന വായ്പയാണ് സാധാരണക്കാരന് ലഭിക്കുന്നത്. മുദ്ര ലോണ്‍ സാധാരണക്കാര്‍ക്ക് ജീവിത ഉപാധി കണ്ടെത്താനുള്ള കൈത്താങ്ങാണെന്ന് ദാമോദരന്‍ അനുഭവത്തിലൂടെ പറയുന്നു.
രാജ്യത്തെ ചെറുകിട വാണിജ്യ – വ്യവസായ സംരംഭങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുകയാണ് പ്രധാനമന്ത്രിയുടെ മുദ്രയോജന .സംരഭ വികസനത്തിന് സാധാരണക്കാര്‍ക്ക് സഹായമാകുകയാണിത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: