കണ്ണൂര്‍ : മുംബൈയില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിനിലെ യാത്രക്കാരില്‍ പലരും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍. 1600 യാത്രക്കാരുണ്ടായിരുന്ന ട്രെയിനില്‍ നിന്നു 400 പേര് കണ്ണൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയതോടെയാണ് യാത്രക്കാരില്‍ പലരും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് തിരിച്ചറിയുന്നത്.
അതിനാല്‍ രജിസ്റ്റര്‍ ചെയ്യാത്തവരുടെയെല്ലാം പേരു വിവിരങ്ങല്‍ രേഖപ്പെടുത്തിയശേഷം മാത്രമേ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ സാധിക്കൂ. ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരേയും നേരത്തെ രജിസ്റ്റര്‍ ചെയ്തവരേയും മാത്രമാണ് വീടുകളിലേക്ക് വിടുക.
എന്നാല്‍ വിന്നിറങ്ങിയ ആളുകളുടെ ലിസ്റ്റോ പേരു വിവരങ്ങളോ അടങ്ങിയ പാസഞ്ചര്‍ പട്ടിക ജില്ലാ ഭരണകൂടത്തിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെ കൈവശമില്ലാത്തത് വന്‍ പ്രതിസന്ധിയാണ്സൃഷ്ടിക്കുന്നത്. ഇവരുടെ വിവരശേഖരണം ശ്രമകരമാണെന്നും ജീല്ലാ കളക്ടര്‍ അറിയിച്ചു.
നാല് ജില്ലകളിലെ യാത്രക്കാരാണ് കണ്ണൂരില്‍ ഇറങ്ങിയത്. ഇവരെ 15 ബസുകളില്‍ പ്രത്യേക കേന്ദ്രത്തിലേക്ക് എത്തിക്കും. 1600 പേര് വരുമ്പോള്‍ ട്രെയിനിന് കണ്ണൂരാണോ കാസര്‍കോടാണോ സ്റ്റോപ്പ് എന്ന കാര്യത്തില്‍ രാവിലെ വരെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കണ്ണൂരിന് ശേഷം ഇനി തൃശൂര്‍, ഷൊര്‍ണൂര്‍ എറണാകുളം തിരുവനന്തപുരം സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: