കളമശ്ശേരി: പെരിയാറില്‍ രാസമാലിന്യം വന്‍തോതില്‍ കൂടിയതായി ജലവിഭവ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. വൈദ്യുതി വാഹന ശക്തി, ആകെ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഖരമാലിന്യം, ടോട്ടല്‍ ഹാര്‍ഡന്‍സ്, മഗ്‌നീഷ്യം, ക്ലോറൈഡ്, സള്‍ഫേറ്റ്എന്നിവ അനുവദനീയമായ അളവിലും വളരെ കൂടുതലാണെന്ന് ജലവിഭവ വകുപ്പിന്റെ ഫീല്‍ഡ് സ്റ്റഡി സര്‍ക്കിള്‍ (തൃശ്ശൂര്‍) ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഏലൂര്‍ പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിന്റെ ഷട്ടറുകളുടെ മേല്‍ത്തട്ടിലെയും കീഴ്തട്ടിലെയും ജലത്തിന്റെ സാമ്പിളിലാണ് പഠനം നടത്തിയത്. വെള്ളത്തില്‍ അലിഞ്ഞിട്ടുള്ള ഖരമാലിന്യം ( ടി ഡി എസ് ) സ്വീകാര്യമായ പരിധിയുടെ 25 ഇരട്ടിയാണ്. ക്ലോറൈഡ് 35 ഇരട്ടിയാണ്.
ഒരു സാമ്പിളില്‍ വെള്ളത്തില്‍ അലിഞ്ഞിട്ടുള്ള ഓക്‌സിജന്റെ (ഡി ഒ) അളവ് പൂജ്യം ആണ്. ഈ കണ്ടെത്തലുകള്‍ മേല്‍ത്തട്ടില്‍ മലിനീകരണ വസ്തുക്കളുടെ സാന്നിധ്യം വ്യക്തമായി സൂചിപ്പിക്കുന്നതാണ്. ഘന ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിനു കൂടുതല്‍ പഠനം ആവശ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നദിയുടെ ഇടതു, വലുതുകരകളോടു ചേര്‍ന്ന് നടുവിലായും ഉള്ള ഷട്ടറുകളുടെ ഇരുവശങ്ങളില്‍ നിന്നുമാണ് ഏപ്രില്‍ 23-ന് സാമ്പിളുകള്‍ ശേഖരിച്ചത്.
വലതുകരയോട് (എടയാര്‍) ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് മാലിനീകരണം. കൂടുതല്‍ വിവരങ്ങള്‍ കിട്ടിയാല്‍ മാത്രമേ നദിയുടെ നീരൊഴുക്കിന്റെ ഗുണനിലവാരത്തെ കുറിച്ച് നിര്‍ണായകമായ വിലയിരുത്തല്‍ നടത്താന്‍ കഴിയു എന്ന് സൂപ്രണ്ടിങ് എഞ്ചിനീയര്‍ തയാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പെരിയാര്‍ മലിനീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തി. കൂടാതെ ജലവിഭവ വകുപ്പും അവരുടേതായ പരിശോധന നടത്തിയതിന് ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: