കൊച്ചി: കൊറോണ സ്ഥീരികരിച്ച് കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ യുവാവിന് രോഗമുക്തി. ഇയാളെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. ഏഴിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അബുദാബി- കൊച്ചി വിമാനത്തിലെ യാത്രക്കാരനായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
ഒമ്പതിനാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കൊറോണ സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളില്‍ ഒമ്പത് പേരാണ് ചികിത്സയില്‍ കഴിയുന്നത്. എറണാകുളം സ്വദേശികളായ നാല് പേരും പാലക്കാട് സ്വദേശികളായ രണ്ട് പേരും കൊല്ലം, തൃശൂര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവുമാണ് ചികിത്സയിലുള്ളത്.
ജില്ലയിലെ 19 കൊറോണ കെയര്‍ സെന്ററുകളിലായി 856 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 28 പേര് പണം നല്കി ഉപയോഗിക്കാവുന്ന കൊറോണ കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ വീടുകളില്‍ 5919 പേരും ആശുപത്രിയില്‍ 40 പേരും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: