കോഴിക്കോട്: പൊതുഗതാഗതത്തിന് അനുമതി നല്‍കിയതിന്റ ആദ്യദിനത്തില്‍ ജില്ലയില്‍ നിരത്തിലിറങ്ങിയത് വിരലി ലെണ്ണാവുന്ന സ്വകാര്യ ബസ്സുകള്‍ മാത്രം. നിരക്ക് വര്‍ദ്ധനയുടെ പേരില്‍ സര്‍വീസ് നടത്തില്ലെന്ന ബസുടമകളുടെ സംഘടനയുടെ തീരുമാനത്തെ അവഗണിച്ചാണ് ഒരു വിഭാഗം സര്‍വീസ് നടത്തിയത്. കോഴിക്കോട് – മെഡിക്കല്‍ കോളേജ് – മാവൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അഞ്ച് ബസുകളും മറ്റു രണ്ട് ബസുകളുമാണ് ഇന്നലെ തന്നെ സര്‍വീസ് പുനരാരംഭിച്ചത്.
ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് സര്‍വീസ് ആരംഭിച്ചതെന്നും 12 രൂപയ്ക്ക് നഷ്ടം സഹിച്ചുവേണം സര്‍വീസ് നടത്താനെന്നും ബസ്സുടമകളും ജീവനക്കാരും പറഞ്ഞു. ഒരു സീറ്റില്‍ ഒരു യാത്രക്കാരന് എന്ന നിലയിലായിരുന്നു യാത്ര. രണ്ടു മാസക്കാലം നിര്‍ത്തിയിട്ട നഷ്ടം ഇതേ നിയന്ത്രണങ്ങളോടെ മുന്നോട്ടുപോയാല്‍ നികത്താന്‍ കഴിയില്ലെന്ന ആശങ്കയും ജീവനക്കാര്‍ പങ്കുവെച്ചു.
ആദ്യദിനത്തില്‍ ചുരുക്കം ചില ആളുകളാണ് ഉണ്ടായിരുന്നത്. സ്വകാര്യ ബസുകള്‍ ഇല്ലെന്ന ധാരണയിലാണ് ഇതെന്നും വരും ദിവസങ്ങളില്‍ ആളുകള്‍ എത്തുമെന്ന പ്രതീക്ഷയും ബസ്സുടമകള്‍ പങ്കുവെച്ചു. സര്‍വീസ് ആരംഭിച്ച ബസുകളില്‍ സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: