: സിനിമയില്‍ ആഗ്രഹിച്ചതൊക്കെ നേടിയ താരമാണ് മോഹന്‍ലാല്‍. സാധിക്കുന്ന ആളുമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മനസ്സില്‍ മുളച്ച ഒരാഗ്രഹം സാധ്യമായില്ല. പുറത്താരും അറിയാതിരുന്ന ആ രഹസ്യം പുറത്താക്കിയത്് ലാലിന്റെ മുന്‍ നായിക മേനകയാണ്. ശ്രീദേവിക്കൊപ്പം അഭിനയിക്കണം എന്നതായിരുന്നു ആ ആഗ്രഹം.
മേനകയോട് മോഹന്‍ലാല്‍ നേരിട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞതാണിത്. ഒന്നിച്ചഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ ഷൂട്ടിംഗ് സൈറ്റില്‍ വെച്ചാണ് ഇതു ലാല്‍ പറഞ്ഞതെന്നു മേനക പറഞ്ഞു. ജന്മഭൂമി സംഘടിപ്പിച്ച മോഹന്‍ലാലും കൂട്ടുകാരും മെഗാ ഷോയിലാണ് മേനക ആഗ്രഹരഹസ്യം പുറത്തുവിട്ടത്.
മോഹന്‍ലാലിനെ ഒപ്പം നിര്‍ത്തി മേനക ഇതു പറയുമ്പോള്‍ ശരിയെന്നു സമ്മതിച്ച് ലാല്‍ ചിരിച്ചു.
അതിനി സാധിക്കുകയുമില്ലല്ലോ എന്ന മേനകയും.. കളിഞ്ഞ വര്‍ഷം ദുബായിലെ ഹോട്ടല്‍മുറിയിലെ ബാത് ടബ്ബില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
1969ല്‍ കുമാരസംഭവം എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി മലയാളത്തില്‍ എത്തുന്നത്. തുടര്‍ന്ന് പൂമ്പാറ്റ,സ്വപ്നങ്ങള്‍,ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന് എന്നീ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു.1976ല്‍ കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലാണ് ശ്രീദേവി മലയാളത്തില്‍ ആദ്യമായി നായിക ആകുന്നത്. നായകനായി കമല്‍ഹാസ്സനും ഉണ്ടായിരുന്നു.1976ല്‍ പുറത്തിറങ്ങിയ തുലാവര്‍ഷം എന്ന ചിത്രത്തില്‍ പ്രേം നസീറിനോട് ഒപ്പം ശ്രീദേവി അഭിനയിച്ചു. ഐ. വി. ശശി സംവിധാനം ചെയ്ത ആലിംഗനം, ഊഞാല്‍, ആ നിമിഷം, ആശിര്‍വാദം, അകലെ ആകാശം എന്നീ സിനിമകളില്‍ ശ്രീദേവി നായികയായി. 1977ല്‍ റിലീസായ അംഗീകാരം എന്ന ചിത്രത്തില്‍ ശ്രീദേവി ഇരട്ട വേഷം ചെയ്തു. 1996ല്‍ പുറത്തിറങ്ങിയ ദേവരാഗം എന്ന ചിത്രത്തിലൂടെ അവര്‍ മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തി.ഭരതന് സംവിധാനം ചെയത് ഈ ചിത്രമായിരുന്നു ശ്രീദേവിയുടെ അവസാന മലയാള ചിത്രം.
മലയാള സിനിമാ ലോകം കാത്തിരുന്ന ഒരു ചിത്രമായിരുന്നു മോഹന്‍ലാലും ശ്രീദേവിയും നായികാനായകന്മാരാകുന്ന ചിത്രം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫാസില്‍ ആലോചിച്ചിരുന്നു, എ ആര് റഹ്മാന് സംഗീതം കൈകാര്യം ചെയ്യുന്ന, ‘ഹര്ഷന് ദുലരി’. അതിമനോഹരമായ കഥ കേട്ടപ്പോള്‍ തന്നെ നടീനടന്മാരും അണിയറപ്രവര്‍ത്തകരും കൈ കൊടുത്തിരുന്നു. മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങള്‍ പലതും നമ്മുക്ക് സമ്മാനിച്ച സംവിധായകനായ ഫാസിലിനെ ഒരുപാട് മോഹിപ്പിച്ച് നടക്കാതെ പോയ ഒരു സ്വപ്നമാണ് ഈ ചിത്രം.
തൊണ്ണൂറുകളില്‍ ആയിരുന്നു ആ സ്വപ്നത്തിനൊപ്പം ഫാസില്‍ സഞ്ചരിച്ചു കൊണ്ടിരുന്നത്. ഗസല്‍ ഗായകനായ ഹര്ഷനും ദുലരിയും തമ്മിലുള്ള പ്രണയമായിരുന്നു ചിത്രത്തിന്റെ കഥ.ഒരുപാട് ശ്രമിച്ചെങ്കിലും ചലഞ്ചില്‍ തോറ്റു പിന്മാറി പോയൊരു പടമാണ് ‘ഹര്ഷന് ദുലരി’ എന്ന് ഫാസില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. .കഥയുടെ അവസാനം എത്തിയപ്പോള്‍ തനിക്ക് ചെയ്യാന്‍ സാധിക്കില്ല എന്നും അത് ജനങ്ങളിലേക്കെത്തിക്കാന്‍ തനിക്ക് ആവില്ല എന്നും ഫാസിലിന് തോന്നി.’ഹര്ഷന് ദുലാരിയുടെ ക്ലൈമാക്സ് ഒരാള്‍ക്ക് ആത്മ സാക്ഷാത്ക്കാരം കിട്ടുന്നത് ആണ്. പക്ഷെ ആത്മ സാക്ഷാത്കാരം കിട്ടിയ ഒരാള്‍ക്ക് മാത്രമേ അവര്‍ അനുഭവിക്കുന്നത് എന്താണെന്നു മനസ്സിലാക്കാന്‍ കഴിയു. അത് ജനങ്ങള്‍ക്ക് മനസ്സിലാവണം എന്നില്ല.’ എന്നാണ് ഫാസില്‍ പറഞ്ഞത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: