കോഴിക്കോട്: ലോട്ടറി മേഖലയെ സജീവമാക്കാന്‍ ധനകാര്യവകുപ്പ് മന്ത്രി ട്രേഡ് യൂണിയന് പ്രതിനിധികളുമായി വിഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ച പ്രഹസനമായിരുന്നെന്ന് ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് ഫെഡറേഷന് (ബിഎംഎസ്)സംസ്ഥാന ജനറല്‍ സെക്രട്ടറി ജ. പരമേശ്വരന് പ്രസ്താവിച്ചു.
ഏജന്റുമാരിലും വില്പനക്കാരിലും നറുക്കെടുക്കാതെ കെട്ടികിടക്കുന്ന ലക്ഷകണക്കിന് ടിക്കറ്റുകള്‍ പിന്‍വലിച്ച് പുതിയവ നല്‍കുക, ലോട്ടറി തൊഴിലാളികള്‍ക്ക് അടിയന്തിര സഹായമായി 5000 രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സര്‍ക്കാര്‍ മുന്‍കൂട്ടി എടുത്ത തീരുമാനം അടിച്ചേല്‍പ്പിക്കുകയായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ശക്തമായ പ്രചരണ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: