ലണ്ടന്‍: കൊറോണ വ്യാപനത്തെ തുടര്‍ന്ന് താല്‍ക്കാലികമായി മാറ്റിവച്ച പ്രീമിയര്‍ ലീഗ് സീസണ് അസാധുവായി പ്രഖ്യാപിച്ചാല്‍ അത് അന്യായമാണെന്ന്് ലിവര്‍പൂള്‍ പരിശീലകന് ജൂര്‍ഗന്‍ ക്ലോപ്പ്. പ്രീമിയര്‍ ലീഗ് സീസണ് അസാധുവായി പ്രഖ്യാപിക്കുമെന്ന് ജനങ്ങള്‍ക്കിടിയില്‍ സംസാരമുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ അത് അനീതിയാണെന്ന് ക്ലോപ്പ് പറഞ്ഞു.
പ്രീമിയര്‍ ലീഗില്‍ ക്ലോപ്പിന്റെ ടീമായ ലിവര്‍പുളാണ് ഒന്നാം സ്ഥാനത്ത്. ഇരുപത്തിയൊമ്പത് മത്സരങ്ങളില്‍ അവര്‍ എണ്‍പത്തിരണ്ട് പോയിന്റ് നേടിയിട്ടുണ്ട്. ശേഷിക്കുന്ന ഒന്ന് രണ്ട് മത്സരങ്ങളില്‍ കൂടി വിജയിച്ചാല്‍ അവര്‍ക്ക് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാകും. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലിവര്‍പൂള്‍ അവസാനമായി പ്രീമിയര്‍ ലീഗ് കിരീടം ചൂടിയത്. ഹോം മത്സരങ്ങളിലും എവേ മത്സരങ്ങളിലും ഞങ്ങളാണ് ഒന്നാം സ്ഥാനത്ത്. പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിച്ചാല്‍ കിരീടം ഞങ്ങള്ക്ക്് ഉറപ്പാകുമെന്ന് ക്ലോപ്പ് വെളിപ്പെടുത്തി.കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ടീമുകള്‍ ചെറിയ ഗ്രൂപ്പുകളായി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ പകുതിയോടെ പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: