തിരുവനന്തപുരം: മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാസ്ക് ധരിക്കാത്തതിന് ഇന്ന് സംസ്ഥാനത്ത് 1344 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റീന് ലംഘിച്ച 16 പേര്‍ക്കെതിരെ കേസെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു.
പൊതുജനങ്ങള്‍ മാസ്ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പോലീസിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന് രൂപം നല്‍കും. ഗ്രാമീണമേഖലയില്‍ പോലീസിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാസ്കുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ബ്രേക്ക് ദ ചെയിനുമായി ബന്ധപ്പെട്ട പദ്ധതികൾ ഊർജിതമായി നടപ്പാക്കണം. അനുമതി കിട്ടി തുറന്ന എല്ലാ സ്ഥാപനങ്ങളിലും സാനിറ്റൈസർ കരുതണം. ഇതുവരെ അടഞ്ഞ് കിടന്ന എല്ലാ സ്ഥാപനങ്ങളും നാളെ ശുചിയാക്കിയ ശേഷം ബുധനാഴ്ച മുതൽ മാത്രമേ തുറന്ന് പ്രവർത്തിക്കാവും എന്നും മുഖ്യമന്ത്രി പറഞ്ഞു. അനുവദനീയമായ എല്ലാ പ്രവൃത്തികളും കൃത്യമായ ശാരീരിക അകലം പാലിച്ചു വേണം ചെയ്യാൻ. ഇനിയൊരു ഉത്തരവ് വരും വരെ ഞായറാഴ്ച പൂർണ ലോക്ക് ഡൗൺ ബാധകമാണെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: