ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ചൈന വിട്ട് ഇന്ത്യയിലേക്ക് വരുന്ന കമ്പനികള്‍ക്കെതിരെ സമര പ്രഖ്യാപനവുമായി രാജ്യത്തെ ഇടതു പാര്‍ട്ടികള്‍. അന്താരാഷ്ട്ര കമ്പനികളെ യുപി, ഗുജറാത്ത്, മഹാരാഷ്ട്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ സ്വാഗതം ചെയ്തതിനെതിരെ സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ആദ്യ ഭാഗമായി മെയ് 22- ന് രാജ്യവ്യാപകമായി പണിമുടക്കിന് ഇടതു പാര്‍ട്ടികള്‍ ആഹ്വാനം നല്കി.
2020 മെയ് 22- ന് സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്നാണ് ഇടതു പാര്‍ട്ടികള്‍ പറയുന്നത്. ബഹുരാഷ്ട്ര കമ്പനികളെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ കമ്പനികള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുമെന്നാണ് ഇവര്‍ പറയുന്നത്.
പത്ത് ട്രേഡ് യൂണിയനുകളുടെ ദേശീയ തലത്തിലുള്ള നേതാക്കള്‍ മെയ് 22 ന് ന്യൂഡല്‍ഹിയിലെ രാജ്ഘട്ടിലെ ഗാന്ധി സമാധിയില്‍ നിരാഹാര സമരം നടത്തും. അതോടൊപ്പം എല്ലാ സംസ്ഥാനങ്ങളിലും സംയുക്തമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവര്‍ പറയുന്നു. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്. എം.സി, സി.ഐ.ടി.യു, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി, എസ്.ഇ.ഡബ്ള്യു.എ, എ.ഐ.സി.സി.ടി.യു, എല്‍.പി.എഫ്, യു.ടി.യു.സി എന്നിവയാണ് സംയുക്ത സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: