കൊച്ചി : ആവശ്യത്തിന് സാധനങ്ങള്‍ എത്തിച്ച് നല്‍കാത്തതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം മുടങ്ങി. ഇന്ന് മുതല്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച വെള്ളക്കാര്‍ഡുകാര്‍ക്കുള്ള കിറ്റ് വിതരണമാണ് നിര്‍ത്തിവെച്ചത്. പ്രതിദിനം 50 കിറ്റുകള്‍ മാത്രമാണ് റേഷന്‍ കടകളില്‍ വിതരണത്തിനായി എത്തിച്ചു നല്‍കുന്നത്.
അതുകൊണ്ടുതന്നെ പല സ്ഥലങ്ങളിലും നീലക്കാര്‍ഡുകാര്‍ക്ക് പോലും പലവ്യഞ്ജനകിറ്റ് വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. മിക്ക റേഷന്‍ കടകളിലും 400 ഓളം പേര്‍ക്കാണ് ഇനിയും കിറ്റ് ലഭിക്കാനുള്ളത്. ഈ കണക്കുകളൊന്നും പരിശോധിക്കാതെയാണ് വെള്ള റേഷന്‍ കാര്‍ഡുകാര്‍ക്കുമുള്ള കിറ്റ് വിതരണം ചെയ്യുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഭക്ഷ്യധാന്യ കിറ്റുകളുടെ അഭാവത്തില്‍ കിറ്റ് വാങ്ങാനെത്തിയ വെളളക്കാര്‍ഡ് ഉടമകളെ കടകളില്‍ നിന്ന് തിരിച്ചയക്കുകയാണ്. ഇതില്‍ പലരും നടപടിയില്‍ പ്രതിഷേധം പ്രകടിപ്പിച്ചതായും റേഷന്‍ കാര്‍ഡ് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം 21 മുതല്‍ പിഎംജികെവൈ പ്രകാരമുള്ള റേഷന്‍ വിതരണം ആരംഭിക്കും. അതിന് മുന്‍പ് കിറ്റുകള്‍ വിതരണം ചെയ്യണം. ഇതിന് അധികൃതര്‍ തന്നെ വേണ്ട നടപടി സ്വീകരിക്കണമെന്നും റേഷന്‍ കട ഉടമകള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: