നാദാപുരം: വളയത്തെ ബിജെപി പ്രവര്ത്തകന് രഞ്ജിത്തിന്റെ വീടിന് നേരെയുണ്ടായ ബോംബേറിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജില്ലാ പ്രസിഡന്റ് വി.കെ. സജീവന് ആവശ്യപ്പെട്ടു. വീട്ടിനുള്ളില്‍ വൃദ്ധരായ മാതാപിതാക്കളടക്കം ഉറങ്ങികിടക്കുബോള്‍ അര്‍ദ്ധരാത്രി ഉണ്ടായ ഈ ആക്രമണം വീട്ടുകാരെ അപായപ്പെടുത്താനായിരുന്നു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വാണിമേലില്‍ ബിജെപി പ്രവര്‍ത്തകനായ വാസുവിന്റെ വീട് ബോംബ് എറിഞ്ഞ് തകര്‍ത്തിട്ട് അന്വേഷണം എങ്ങുമെത്തിയില്ലന്നും സജീവന് പറഞ്ഞു. രഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യങ്ങളോട് സംസാരിക്കുകയയായിരുന്നു അദ്ദേഹം. രാമദാസ് മണലേരി, കെ.ടി.കെ. ചന്ദ്രന്, മണ്ഡലം പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്, പഞ്ചായത്ത് ഭാരവാഹികളായ കെ.കെ. ബിനീഷ്, കെ.പി. ഗോവിന്ദന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: