തിരുവനന്തപുരം: ലോക്ക്ഡൗണിനു ശേഷം മദ്യവില്‍പ്പന ശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് മന്ത്രിസഭയുടെ അംഗീകാരം. ഇതിനുള്ള മൊബൈല്‍ ആപ്പും തയാറായി. വിര്‍ച്വല്‍ ക്യൂ വഴിയാകും മദ്യവില്‍പ്പന. ഓരോ മണിക്കൂറിലും നിശ്ചിത ആള്‍ക്കാരെ മാത്രമേ ക്യൂവില്‍ അനുവദിക്കൂ. ബാറുകളിലെ കൗണ്ടറുകള്‍ വഴി മദ്യം പാഴ്സലായി നല്‍കാനും തീരുമാനമായി. ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്യും.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷന് (ബെവ്കോ) ലോക്ക്ഡൗണിനുശേഷം സംസ്ഥാനത്തൊട്ടാകെയുള്ള ഔ ട്ട്ലെറ്റുകളില്‍ തിരക്ക് കൂടാതിരിക്കാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം കൊണ്ടുവരാനുള്ള നീക്കത്തിനാണ് അംഗീകരമായത്.ഇത് ടോക്കണ്‍ രീതിയിലോ വിര്‍ച്വല്‍ ക്യൂ മാതൃകയിലോ ആയിരിക്കും നടപ്പാക്കുക. ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ ടോക്കണ്‍ സംവിധാനം നല്കാന് കഴിയുന്ന കമ്പനികളെ കണ്ടെത്താന്‍ ബെവ്കോ മേധാവി സ്പാര്‍ജന്‍ കുമാര്‍ സര്‍ക്കാര്‍ നടത്തുന്ന സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായം തേടിയത്. മുഴുവന്‍ ബീവറേജസ് ഔട്ട്ലെറ്റുകളുടെയും വിവരങ്ങള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ പിന്‍കോര്‍ഡ് പ്രകാരം ഉള്‍പ്പെടുത്തും. ഒരു തവണ മദ്യം ബുക്ക് ചെയ്യുന്ന ആളിന് പിന്നീട് അഞ്ച് ദിവസം വരെ ബുക്ക് ചെയ്യാനാകില്ല.അവര്‍ക്ക് നിശ്ചിത സമയത്ത് ബെവ്കോ ഔട്ട്ലെറ്റുകള് സന്ദര്‍ശിച്ച് സ്മാര്‍ട്ട്ഫോണുകളില്‍ ലഭിച്ച ടോക്കണിന്റെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് മദ്യം വാങ്ങാം.
സംസ്ഥാനത്തൊട്ടാകെ 267 ബെവ്കോ ഔട്ട്ലെറ്റുകളാണുള്ളത്. ഇവയില്‍ സാധാരണ പ്രവൃത്തി ദിവസങ്ങളില്‍ 7 ലക്ഷം ഉപഭോക്താക്കളെത്തിയിരുന്നു. തിരക്കുള്ള ദിവസങ്ങളില്‍ 10.5 ലക്ഷം വരെയും.ലോക്ഡൗണ്‍ വന്ന് അടച്ചിടുന്നതുവരെ പ്രതിദിനം ശരാശരി 40 കോടി രൂപയായിരുന്നു കോര്‍പ്പറേഷന്റെ വരുമാനം.ബെവ്കോയില്‍ നിന്നുള്ള വരുമാനം നിലച്ചത് സംസ്ഥാന ഖജനാവ് നേരിടുന്ന വരുമാനക്കുറവിന് ആക്കം കൂട്ടി.
ലോക്ക് ഡൗണ്‍ കാലത്ത് മദ്യശാലകള്‍ക്കും താഴ് വീണപ്പോഴാണ് ബാര്‍ കൗണ്ടറുകളിലൂടെ മദ്യം പാഴ്സലായി നല്കാന് സര്‍ക്കാര്‍ ആലോചന തുടങ്ങിയത്. നിലവിലെ അബ്കാരി ചട്ടം ബാര്‍ കൗണ്ടറിലെ പാഴ്സല്‍ അനുവദിക്കുന്നില്ല. എന്നാല്‍, തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി അബ്കാരി ചട്ടം ഭേദഗതി ചെയ്ത് ബാറുകള്‍ വഴിയും മദ്യം പാഴ്സല്‍ നല്‍കാനാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയത്. ബിവറേജസ് ഔട്ട്ലെറ്റുകളിലെ നിരക്കില്‍ ബാറുകളില്‍ നിന്നും മദ്യം നല്‍കാനാണ് തീരുമാനം. എന്നാല്‍, ഇത് ബാര്‍ ഉടമകള്‍ അംഗീകരിക്കുമോയെന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: