കൊച്ചി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി മെട്രോ സ്റ്റേഷന്റെ കൗണ്ടറുകളില്‍ ടിക്കറ്റ് തുക നിക്ഷേപിക്കാന്‍ ബോക്സും സമ്പര്‍ക്കം കൂടാതെ ടിക്കറ്റ് നല്‍കുന്നതിനുള്ള മെഷീനും സ്ഥാപിക്കാന്‍ തീരുമാനമായി.
കൊച്ചി വണ്‍ പോലുള്ള മറ്റ് കാര്‍ഡ് ഉപയോക്താവ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ടിക്കറ്റ് വാങ്ങി മാത്രമേ യാത്ര ചെയ്യാവൂ. ഒരു യാത്രക്കാരന് ടിക്കറ്റല്ലാതെ മറ്റൊന്നും സ്പര്‍ശിക്കുന്നില്ലെന്ന് പുതിയ സംവിധാനം ഉറപ്പാക്കുമെന്നും മെട്രോ അധികൃതര്‍ അറിയിച്ചു.
ബോക്സുകളും മെഷീനും സ്ഥാപിക്കുന്നതിലൂടെ യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള സാമൂഹിക അകലം പാലിക്കാനാകും. ആരെയും സ്പര്‍ശിക്കാതെ മെട്രോയില്‍ യാത്ര ചെയ്യാനാകും. കൊറോണ വ്യാപനത്തിനെതിരെയുള്ള നടപടികളില്‍ ഒന്നാണിതെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: