തിരുവനന്തപുരം: മതങ്ങളുടെ വികാരം വൃണപ്പെടുത്തുന്നതിന് പിഎസ്സിക്ക് ഇരട്ട നീതി. ഇസ്ലാം മതത്തിന്റെ വികാരം വൃണപ്പെടുത്തിയ ചോദ്യത്തിന് നടപടിയെടുത്തും ഹൈന്ദവ മതവികാരം വൃണപ്പെടുത്തിയ ജീവനക്കാരെ സംരക്ഷിച്ചും പിഎസ്സി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈന്ദവരുടെ മത വികാരം വൃണപ്പെടുത്തിയതിനെതിരെ നടപടി എടുക്കാന്‍ മടിച്ച പിഎസ്സി അധികൃതരാണ് ഇസ്ലാം മത വികാരം വൃണപ്പെടുത്തിയതിന് നടപടി സ്വീകരിച്ചിരിക്കുന്നത്. തബ്ലീഗ് സമ്മേളനത്തില്‍ മതവികാരം ധ്വനിപ്പിക്കുന്നു എന്നതിനാണ് പിഎസ്സിയെ നടപടിക്ക് പ്രേരിപ്പിച്ചത്. എന്നാല്‍ പ്രത്യക്ഷമായി ഹൈന്ദവരുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ നപടിയുമില്ല.
ശബരിമലയില്‍ ആദ്യം കയറിയ യുവതി ആരെന്ന ചോദ്യമാണ് പിഎസ്സിയുടെ പരീക്ഷയില്‍ ചോദിച്ചത്. സംഭവം വിവാദമായതോടെ ചോദ്യം തയ്യാറാക്കുന്നത് തങ്ങളല്ലെന്ന വാദമാണ് പിഎസ്സി ഉയര്‍ത്തിയത്. എന്നാല്‍ പിഎസ്സി ബുള്ളറ്റിനില്‍ മതവിഭാഗീയത പരത്തുന്ന തരത്തിലുളള ചോദ്യം ഉള്‍പ്പെടുത്തിയെന്ന പരാതിയെത്തുടര്‍ന്ന് എഡിറ്റോറിയല്‍ വിഭാഗം ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ്. ഏപ്രിലിലെ പിഎസ്സി ബുള്ളറ്റിനില്‍ സമകാലികം പംക്തിയില്‍ 19-ാം ഇനമായി പ്രസിദ്ധീകരിച്ച തബ്ലീഗ് സമ്മേളനത്തെ കുറിച്ചുള്ള ചോദ്യമാണ് വിവാദമുണ്ടാക്കിയത്. ചോദ്യത്തില്‍ നിസാമുദ്ദീന്‍ സമ്മേളനം കൊവിഡ് പരത്തിയെന്ന ധ്വനിയുള്ളതിനെ തുടര്‍ന്നാണ് നടപടി. ബുള്ളറ്റിനില്‍ സമകാലികം പംക്തി കൈകാര്യം ചെയ്യുന്ന മൂന്ന് പേരെ ചുമതലയില്‍ നിന്ന് നീക്കി. ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും കമ്മീഷന് തീരുമാനിച്ചു. പിഎസ്സിയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം.
ഇടതു സര്‍ക്കാരിന്റെ പ്രതിനിധി പിഎസ്സി ചെയര്‍മാനായിരിക്കുമ്പോള്‍ മതവികാരം രണ്ടു തരത്തില്‍ കാണുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: