മേടക്കൂറ്:
അശ്വതി, ഭരണി, കാര്‍ത്തിക (1/4)
കുടുംബ സമേതം ദേവാലയ ദര്‍ശനം നടത്തും. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്നതാണ്. ദുര്‍ഘട പ്രതിസന്ധികള്‍ തന്മയത്വത്തോടെ കൈകാര്യം ചെയ്യും. മനസില്‍ ആഗ്രഹിച്ച ഭൂസ്വത്ത് അനുഭവത്തില്‍ വന്നുചേരും.
ഇടവക്കൂറ്:
കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വരവുചെലവുകള്‍ തുല്യമായി തുടരും. മനസിനിഷ്ടപ്പെട്ട ജോലി സാധ്യതയുണ്ട്. നിദ്രാഭംഗം അനുഭവപ്പെടും. നൂതന വാഹനം കൈവശം വന്നുചേരും.
മിഥുനക്കൂറ്:
മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പുതിയ സംരംഭങ്ങളില്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും. കുഴപ്പം പിടിച്ച ജീവിത സാഹചര്യങ്ങളെ തന്മയത്വമായി അഭിമുഖീകരിക്കും. ധനസംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. കാലതാമസമുണ്ടാകുമെങ്കിലും അംഗീകാരങ്ങള്‍ വന്നുചേരും.
കര്‍ക്കടകക്കൂറ്:
പുണര്‍തം(1/4), പൂയം, ആയില്യം
ആരോഗ്യസംബന്ധമായ ക്ലേശങ്ങള്‍ക്ക് ശമനമുണ്ടാകും. സഹപ്രവര്‍ത്തകരില്‍നിന്നും കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാവും. പ്രത്യുപകാരം ചെയ്യുവാന്‍ അവസരം സിദ്ധിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും.
ചിങ്ങക്കൂറ്:
മകം, പൂരം, ഉത്രം(1/4)
ആധ്യാത്മിക കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും. വരവു ചെലവുകള്‍ ക്രമീകരിക്കപ്പെടും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ഭക്ഷണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായിവരും.
കന്നിക്കൂറ്:
ഉത്രം (3/4), അത്തം, ചിത്തിര(1/2)
ഗൃഹമോ ഭൂമിയോ വാങ്ങുകയോ വില്ക്കുകയോ ചെയ്യും. പരീക്ഷ സംബന്ധമായ വിഷയങ്ങളില്‍ വിജയിക്കും. കര്‍മ്മമേഖലയില്‍ കിടമത്സരങ്ങള്‍ വന്നുചേരും. ആപല്‍ഘട്ടങ്ങളില്‍ ദൈവാധീനത്താല്‍ മുക്തി നേടും.
തുലാക്കൂറ്:
ചിത്തിര(1/2), ചോതി, വിശാഖം (3/4)
സന്താന ജന്മംകൊണ്ട് ഗൃഹം ധന്യമാവും. വ്യാപാര വ്യവസായങ്ങളില്‍നിന്നും കൂടുതല്‍ ലാഭം സിദ്ധിക്കും. സര്‍ക്കാര്‍ സംബന്ധമായി സമര്‍പ്പിക്കപ്പെട്ട പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കും. ബാങ്ക് ലോണുകള്‍ യഥാസമയം ലഭ്യമാവും.
വൃശ്ചികക്കൂറ്:
വിശാഖം(1/4), അനിഴം, തൃക്കേട്ട
നൂതന ഗൃഹനിര്‍മാണത്തിന് തുടക്കം കുറിക്കും. ചിരകാല പരിശ്രമങ്ങളില്‍ വിജയം സിദ്ധിക്കും. വൈദേശികമായ യാത്രകള്‍ മാറ്റിവയ്ക്കേണ്ടതായിവരും. വ്യാപാര ബന്ധങ്ങളില്‍ നിയമോപദേശം തേടും.
ധനുക്കൂറ്:
മൂലം, പൂരാടം, ഉത്രാടം(1/4)
പുതിയ കരാര്‍ ജോലികളില്‍ ഏര്‍പ്പെടും. ഭക്ഷണ സംബന്ധമായ കാര്യങ്ങളില്‍നിന്നും ഉദരവ്യാധിക്ക് സാധ്യതയുണ്ട്. അനാവശ്യ ചിന്തകളാല്‍ മനസ്സ് കലുഷമാവും. ശത്രുക്കള്‍ പലരും മിത്രങ്ങളായി ഭവിക്കും.
മകരക്കൂറ്:
ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
ആത്മവിശ്വാസക്കുറവുമൂലം പല പദ്ധതികളും ഉപേക്ഷിക്കപ്പെടും. സ്ഥിരവരുമാനമുള്ള നൂതന പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കും. കാര്‍ഷിക മേഖല വിപുലീകരിക്കും. നൂതന സൗഹൃദങ്ങള്‍ വന്നുചേരും.
കുംഭക്കൂറ്:
അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
ഭാവിയിലേക്കുള്ള ഉന്നതിക്കായി യുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ഭൂമിക്ക് പ്രതീക്ഷിച്ച വില ലഭ്യമാകും. കുടുംബ ബന്ധങ്ങള്‍ പുനഃരേകീകരിക്കപ്പെടും. മംഗളകര്മങ്ങളില് പങ്കുകൊള്ളും.
മീനക്കൂറ്:
പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
ക്രയവിക്രയങ്ങളില്‍ അധികലാഭം സിദ്ധിക്കും. ആസൂത്രിതമായ പദ്ധതികളില്‍ വിജയം വരിക്കും. വാഹന ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായിവരും. കലാ, കായിക മത്സരങ്ങളില്‍ വിജയം വരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: