കോഴിക്കോട് : ലോക്ഡൗണ്‍ ലംഘിച്ച് തുറന്ന വ്യാപാരി വ്യവസായി നേതാവിന്റെ കട പോലീസെത്തി അടപ്പിച്ചു. ടി. നസിറുദ്ദീന്റെ മിഠായിത്തെരുവിലെ കടയാണ് പോലീസെത്തി അടപ്പിച്ചത്. നസിറുദ്ദീന്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.
മിഠായിത്തെരുവിലും വലിയങ്ങാടിയിലും അവശ്യ സാധാനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാനാണ് കളക്ടറുടെ അനുമതി ഉള്ളത്. രാവിലെ ഏഴുമുതല്‍ അഞ്ചുവരെയാണ് ജില്ലയില്‍ കടകളുടെ പ്രവൃത്തി സമയം. ഈ നിര്‍ദ്ദേശങ്ങളെല്ലാം അവഗണിച്ച് ഇന്ന് രാവിലെ നസിറുദ്ദീന്‍ കട തുറക്കുകയായിരുന്നു.
അവശ്യ സാധാനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാമെങ്കില്‍ മറ്റ് സാധനങ്ങള്‍ കൂടി വില്ക്കാന് അനുമതി തരണമെന്നാണ് വ്യാപാരി വ്യവസായികളുടെ ആവശ്യം ഉന്നയിക്കുന്നത്. അതേസമയം ഇനി പോലീസിന്റെ അനുമതിയില്ലാതെ കടകള്‍ തുറക്കില്ലെന്ന് നസിറുദ്ദീന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: