നാദാപുരം: ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയുമായി എത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കിയപ്പോള്‍ നാട്ടില്‍ പോകണമെന്ന ആവശ്യവുമായി പ്രതിഷേധം.
ഇന്നലെ രാവിലെ പത്തു മണിയോടെയാണ് 50 ഓളം വരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ തൂണേരി ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചത്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നേരത്തെ ഇവരുടെ താമസസ്ഥലത്ത് ഭക്ഷണസാധനങ്ങള്‍ എത്തിച്ചിരുന്നു.
എന്നാല്‍ സാധനങ്ങള്‍ ഇനിയും വേണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. സാധനങ്ങള്‍ നല്‍കി യതോടെ നാട്ടില്‍ പോക ണമെന്നായി. ഗ്രാമപഞ്ചായത്ത് അധികൃതരും നാദാപുരം സിഐ എന്‍. സുനില്‍ കുമാറിന്റ നേതൃത്വത്തിലെത്തിയ പോലീസ് സംഘവും ചേര്‍ന്ന് തൊഴിലാളികളെ അനുനയിപ്പിച്ച് തിരിച്ചയക്കുക യായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: