തൃക്കൊടിത്താനം: പിഞ്ചുകുഞ്ഞുങ്ങളുടെ നല്ല മനസ്സില്‍ അഞ്ചു വയസ്സുകാരനായ പ്രമേഹബാധിതനായ കുട്ടിക്ക് സഹായഹസ്തം .അമര 11-ാം വാര്‍ഡില്‍ താമസിക്കുന്ന മഹേഷ് മംഗലത്തിന്റെ മക്കളായ യുകെജി വിദ്യാര്‍ത്ഥി കൃഷ്ണദേവ് സഹോദരി ലക്ഷ്മി എന്നിവരാണ് മുതിര്‍ന്നവര്‍ക്കു പോലും മാതൃകയായ പ്രവര്‍ത്തനവുമായി എത്തിയത്.
ആശാരിമുക്ക് സ്വദേശിയായ കുട്ടിക്ക് ഇന്‍സുലിന്‍ വാങ്ങാന്‍ കഴിയാത്ത സാഹചര്യം ഇവരുടെ പിതാവ് മനേഷിനോട് ആശാവര്‍ക്കറും പഞ്ചായത്തംഗവും സംസാരിക്കുന്നത് കേട്ട കൃഷ്ണദേവും സഹോദരിയും തങ്ങളുടെ കുടക്കയിലെ സമ്പാദ്യം നല്കുവാന് തയ്യാറായി. അവര്‍ അവരുടെ കുടുക്ക പൊട്ടിച്ച് കിട്ടിയ 784 രൂപ അഞ്ചു വയസ്സുള്ള കുട്ടിക്ക് ഇന്‍സുലിന്‍ വാങ്ങാന്‍ നല്കി. ഈ കുട്ടിയുടെ അമ്മ അര്‍ബുധ രോഗിയാണ്.
മുത്തച്ഛനോടൊപ്പമാണ് താമസം. ബിജെപി തൃക്കൊടിത്താനം പഞ്ചായത്ത് വൈസ ്പ്രസിഡണ്ട് എം.ടി കരുണനിധി സേവാഭാരതിക്ക് വേണ്ടി കൃഷ്ണദേവ്, ലക്ഷ്മി എന്നിവരില്‍ നിന്നും തുക ഏറ്റുവാങ്ങി. മഹേഷ് ബിജെപി തൃക്കൊടിത്താനം പഞ്ചായത്തിലെ 96-ാം ബൂത്തിന്റെ പ്രസിഡന്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: