ബാഗ്ദാദ്: മുന്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍ മുസ്തഫ അല്‍ ഖാത്തിമി ഇറാക്ക് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഇതോടെ ഇറാക്കിലെ പ്രധാനമന്ത്രി ആരെന്ന ആറ് മാസമായി തുടരുന്ന അനിശ്ചിതത്വത്തിനും വിരാമമായി.
മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് എന്ന നിലയില്‍ വിദേശരാജ്യങ്ങളുമായി തന്ത്രപരമായ സമീപനവും ബന്ധവും കാത്തു സൂക്ഷിച്ചിരുന്നയാളായിരുന്നു ഖാത്തിമി. വിമത ശല്യത്താല്‍ രാജ്യം വിഷമിച്ച് നില്ക്കുന്ന സാഹചര്യത്തിലാണ് ഖാത്തിമി പ്രധാനമന്ത്രിയാകുന്നത്.
ഇറാന് വളരെ താത്പര്യമുള്ള നേതാവായ ഖാത്തിമിയെ പ്രായോഗിക ബുദ്ധിയുള്ള നേതാവായാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: