ന്യൂദൽഹി : സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ച ദൽഹി ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് സഫറുള്‍ ഇസ്ലാം ഖാന്റെ വീട്ടില്‍ പരിശോധന. ദല്‍ഹി പോലീസ് സൈബര്‍ സെല്ലാണ് പരിശോധന നടത്തിയത്. സന്ദേശം പോസ്റ്റ് ചെയ്യാന്‍ ഇസ്ലാം ഉപയോഗിച്ച മൊബൈല്‍ ഹാന്‍ഡ് സെറ്റ് കണ്ടെടുക്കാനായിരുന്നു പരിശോധന.
സഫറുള്‍ ഇസ്ലാമിന്റെ വീട്ടില്‍ പരിശോധന നടന്നതായി ഇസ്ലാമിന്റെ ഉപദേശക വൃന്ദ ഗ്രോവറാണ് സ്ഥിരീകരിച്ചത്. പരിശോധന അവസാനിച്ച് അന്വേഷണ സംഘം മടങ്ങിപ്പോയെന്നും വൃന്ദ അറിയിച്ചു.ഏപ്രില്‍ 28 നാണ് ഇസ്ലാം ഫേസ്ബുക്കിലൂടെ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയത്. വിഡ്ഡികളേ, ഇന്ത്യയിലെ മുസ്ലിങ്ങളെ പീഡിപ്പിച്ചാല്‍ അറബ് രാജ്യങ്ങള്‍ അതില്‍ ഇടപെടാതിരിക്കുമെന്ന് കരുതുന്നുണ്ടോ. തത്കാലം അറബ് രാജ്യങ്ങളോട് പരാതി പറയുന്നതേ ഉള്ളൂ. അതിനപ്പുറം ചെയ്ത് തുടങ്ങിയാല്‍ അത് നേരിടാന്‍ ആര്‍ക്കും കഴിയില്ലെന്ന എന്നാണ് ഇസ്ലാം ഫേസ്ബുക്കില്‍ കുറിച്ചത്.
സംഭവം വിവാദമായതോടെ ഇസ്ലാമിനെതിരെ പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: