റിയാദ്: കൊറോണ വൈറസ് പടരുന്നത് തടയാന്‍ രാജ്യം സ്വീകരിച്ച കര്‍ശനമായ നടപടികള്‍ ലംഘിക്കുന്ന ആളുകളെ ജയിലില്‍ അടക്കുമെന്നും കനത്ത പിഴ ചുമത്തുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് ഈ ഉത്തരവെന്നു സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പൗരന്മാര്ക്കും സ്വകാര്യ കമ്പനികള്‍ക്കും അവരുടെ ജീവനക്കാര്‍ക്കും 1,000 മുതല്‍ ഒരു ലക്ഷം സൗദി റിയാല്‍ വരെ പിഴയും നടപടികള്‍ ലംഘിച്ചതിന് ഒരു മാസത്തിനും ഒരു വര്‍ഷത്തിനും ഇടയില്‍ തടവും അനുഭവിക്കേണ്ടി വരും.
ക്വാറന്റൈന് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതോ അല്ലെങ്കില്‍ കര്‍ഫ്യൂ സമയത്ത് ചുറ്റിക്കറങ്ങാന്‍ യാത്ര പെര്‍മിറ്റ് ഉപയോഗിക്കുകയോ ചെയ്താല്‍ പിഴയും ജയില്‍ ശിക്ഷയും നല്‍കും.
ആരെങ്കിലും മനപൂര്‍വ്വം മറ്റൊരാള്‍ക്ക് അസുഖം പകര്‍ത്താന്‍ ശ്രേമിച്ചതായി ബോധ്യപ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ തടവും 5 ലക്ഷം ഡോളര്‍ വരെ പിഴയും ലഭിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
കൊറോണ വൈറസ് വ്യാപനത്തെ സംബന്ധിച്ച കിംവദന്തികളോ സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്താല്‍ ഒരു ലക്ഷം മുതല്‍ ഒരു ദശലക്ഷം റിയാല്‍ വരെയും ഒന്നു മുതല്‍ അഞ്ച് വര്‍ഷം വരെ തടവുമാണ് ശിക്ഷ.
ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ ഒരു പ്രവാസി ചെയ്തതാണെങ്കില്‍ അവരെ നാടുകടത്തുകയും വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: