ഇടുക്കി: കൊറോണ ബാധിച്ച ചികിത്സയിലുണായിരുന്ന ഒരാള്‍കൂടി ആശുപത്രി വിട്ടതോടെ ജില്ലയിലെ കൊറോണ ബാധിതരുടെ എണ്ണം ഒന്നായി ചുരുങ്ങി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വണ്ടന്മേട് സ്വദേശിയായ 24കാരനാണ് ഇന്നലെ ഉച്ചയോടെ ആശുപത്രി വിട്ടത്. ഇയാള്‍ക്ക് മഞ്ഞപ്പിച്ച രോഗ ലക്ഷണം കണ്ടതോടെ കഴിഞ്ഞവാരം കോട്ടയത്തിന് മാറ്റുകയായിരുന്നു.
മെയ് ദിനത്തില്‍ രണ്ട് പേരും ഇടുക്കിയിലെ കണക്കില്‍ വരാത്ത പാലക്കാട് ആലത്തൂര്‍ സ്വദേശിയടക്കം 11 പേര് തിങ്കളാഴ്ചയും രോഗ വിമുക്തരായിരുന്നു. ജില്ലയിലാകെ രണ്ടാം ഘട്ടത്തില്‍ 14 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 13 പേരും ആശുപത്രി വിട്ടു.
നിലവില്‍ ഏലപ്പാറ സ്വദേശിനിയായ മുട്ടയും പാലും വിറ്റിരുന്ന ആശാപ്രവര്‍ത്തകയാണ് ആശുപത്രിയില്‍ തുടരുന്നത്. ഇവര്‍കൂടി ആശുപത്രി വിട്ടാല്‍ ഇടുക്കി വീണ്ടും കോവിഡ് മുക്തമാകും. ആദ്യഘട്ടത്തില്‍ പത്ത് പേര്‍ക്ക് കൊറോണ ബാധിച്ചിരുന്നു. ഇവരെല്ലാം ഏപ്രില്‍ പാതിയോടെ ആശുപത്രി വിട്ടിരുന്നു.
പിന്നീട് ഏപ്രില്‍ 24ന് ആണ് ആദ്യ കേസ് വരുന്നത്. അവസാന കേസ് റിപ്പോര്‍ട്ട് ചെയ്തത് 27ന് ആണ്.ജില്ലയില്‍ ഒറ്റദിവസം മാത്രം ഹോം ക്വാറന്‍ൈനില്‍ നിന്ന് ഒഴുവായത് 91 പേര്. ഒറ്റയടിക്ക് ഇത്രയും പേര് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കുന്നത് ഇത് ആദ്യമാണ്. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1165 ആയി ചുരുങ്ങി. 3 പേര് ആസുപത്രിയിലും നിരീക്ഷണത്തിലുണ്ട്. ഇതുവരെ 2223 സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചപ്പോള്‍ ഇനി ഫലം വരാനുള്ളത് 105 പേരുടെയാണ്. ഇന്നലെ മാത്രം 452 പേരുടെ ഫലം വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: