തിരുവനന്തപുരം: നാലര ലക്ഷം പ്രവാസികള്‍ എത്തിയാല്‍ സ്വീകരിക്കാന്‍ എല്ലാ ഒരുക്കവും ചെയ്തു എന്നു നാഴികയ്ക്കു നാല്‍പ്പതുവട്ടം പറയുന്ന സര്‍ക്കാര്‍ വാദം ശുദ്ധ തട്ടിപ്പാണെന്ന് വീണ്ടും തെളിഞ്ഞു. ചെന്നെയില്‍ നിന്ന് ഇന്നലെ 100 പേര് എത്തിയപ്പോള്‍ തന്നെ തയ്യാറെടുപ്പുകള്‍ എല്ലാം പാളി.
തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജിലെ ക്ളാസ് മുറികളില്‍ ബെഡ് ഇട്ടു എന്നതിനപ്പുറം ക്വാറന്റയിന്‍ ഒരുക്കങ്ങളൊന്നും ഇല്ലായിരുന്നു. അമരവിള ചെക്കുപോസ്റ്റു വഴി ചെന്നെയില്‍ നിന്ന് എത്തിയവര്‍ക്കായിരുന്നു ദുരിതനുഭവം. ചെക്ക് പോസ്റ്റില്‍ ഉള്‍പ്പെടെ കുറ്റവാളികളോടെന്നതു പോലെയായിരുന്നു പെരുമാറ്റം. അതിര്‍ത്തിയില്‍ പോലീസും ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും ഒക്കെ സാമൂഹ്യ അകലമോ ലോക്്ഡൗണ്‍ നിയന്ത്രണങ്ങലോ പാലിച്ചിരുന്നില്ല. എന്നാല്‍ തമിഴ് നാട്ടില്‍ നിന്നു വരുന്നവരെ ചട്ടം പടിപ്പിക്കാന്‍ മത്സരിച്ചു.
എല്ലാവരേയും മാര്‍ ഇവാസിയോസ് കോളേജിലേക്ക് ക്വാറന്റ്റെനിലേക്ക് പറഞ്ഞയച്ചു. കോളേജിലെത്തിയവര്‍ക്ക് ഭക്ഷണം നല്കാന് പോലും ആളുണ്ടായിരുന്നുല്ല.
സ്ത്രീകളെയെല്ലാം ഒരിത്തും പുരുഷന്മാരെ മറ്റൊരിടത്തും താമസിപ്പിക്കാനുള്ള നീക്കം കുടുംബമായി എത്തിയവര്‍ എതിര്‍ത്തു. പൊതു ശൗചാലയത്തോടും പൊതു കുളി മുറിയോടും പലര്‍ക്കും യോജിക്കാനായില്ല. സ്വന്തം വീട്ടിലോ പണം മുടക്കി ഹോട്ടലിലോ താമസിക്കാന്‍ പലരും തയ്യാറായി. അവരെ സോഷ്യലിസം പടിപ്പിക്കുകയായിരുന്നു ബന്ധപ്പെട്ടവര്‍. പലരും ബഹലം വച്ചതിനെ തുടര്‍ന്ന് കുടുംബമായി എത്തിയവരെ രാത്രി വൈകി ഐഎംജി യിലേക്ക് മാറ്റി.
ക്വാറന്ററ്റെന് സംബന്ധിച്ച് ഒരു ധാരണയും ഇല്ലാത്തതാണ് പ്രശനം വഷളാക്കുന്നത്. ഒരേ ദിവസം തന്നെ മൂന്നു ഉത്തരവുകളാണ് ഇതുസംബന്ധിച്ച് ഇറക്കിയത്. വീട്ടില്‍ ക്്വാറന്റൈയിന് മതിയെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പലരും എത്തിയത്്. പിന്നീട് അത് ഏഴ് ദിവസം പ്രത്യേക കേന്ദ്രത്തില്‍ എന്നായി. ഏഴ് പി്ന്നീട് 14 ദിവസം എന്നാക്കി. ഒരോ ജില്ലയിലും ഒരോ രീതിയിലാണ് ഇ്ന്നലെ വന്നവരോട് പെരുമാറിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: