തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട്, കണ്ണൂര്‍ ഒന്നുവീതമാണ് പരിശോധനാ ഫലം പോസിറ്റീവായത്. അതേസമയം എട്ട് പേര് രോഗമുക്തരായി. കണ്ണൂര്‍ 6, ഇടുക്കി 2 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായതെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇതുവരെ 499 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 96 പേര് ഇപ്പോള്‍ ചികിത്സയിലാണ്. 21,894 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21,494 പേര് വീടുകളിലും 410 പേര് ആശുപത്രികളിലുമാണ്. ഇന്നു മാത്രം 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 31,183 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 30,358 എണ്ണം രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്. ഇതു കൂടാതെ മുന്‍ഗണനാ ഗ്രൂപ്പുകളിലെ 2093 സാമ്പിളുകള്‍ അയച്ചത് 1234 നെഗറ്റീവ് ഫലം വന്നിട്ടുണ്ട്.
സംസ്ഥാനത്താകെ 80 ഹോട്ട്സ്പോട്ടുകളാണുള്ളത്. പുതുതായി ഹോട്ട്സ്പോട്ടുകളില്ല. കണ്ണൂര്‍ ജില്ലയിലാണ് 23 ഹോട്ട്സ്പോട്ടുകള്‍. ഇടുക്കിയില്‍ 11. കോട്ടയത്ത് 11. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ചികിത്സയിലുള്ളത് കണ്ണൂരിലാണ് – 38 പേര്. ഇവരില്‍ രണ്ടുപേര്‍ കാസര്‍കോട്ടുകാരാണ്. ഒരു കണ്ണൂര്‍ സ്വദേശി കോഴിക്കോട്ടാണ് ചികിത്സയില്‍ കഴിയുന്നത്. കോട്ടയത്ത് 18 പേരും (ഇടുക്കിയിലെ ഒന്ന് ഉള്‍പ്പെടെ) കൊല്ലത്തും ഇടുക്കിയിലും 12 പേര് വീതവും ചികിത്സയിലുണ്ട്.
രാജ്യത്ത് ലോക്ക്ഡൗണ്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയിരിക്കുകയാണ്. അതേസമയം കൂടുതലായി ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച പൊതുവായ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് നമ്മുടെ സംസ്ഥാനത്തിന്റെ സവിശേഷതകളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടനെ പുറപ്പെടുവിക്കും.
രോഗചികിത്സയ്ക്കും പ്രതിരോധത്തിനും പ്രാധാന്യം കൊടുത്തുള്ള സമീപനമാണ് ആദ്യഘട്ടത്തില്‍ നാം സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ സ്വാഭാവികമായ ജീവിതത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നു. അതിന് നല്ല ഫലമുണ്ടായിട്ടുണ്ട്. എന്നാല്‍, അപകടനില തരണം ചെയ്തുവെന്ന് പറയാനാവില്ല. സമൂഹവ്യാപനം എന്ന ഭീഷണി ഒഴിഞ്ഞുപോയെന്നും ഉറപ്പിക്കാനാവില്ല. ഈ സാഹചര്യത്തില്‍ നല്ല ജാഗ്രത തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ 2020 മെയ് ഒന്നിലെ ഉത്തരവ് പ്രകാരം ലോക്ക്ഡൗണ്‍ മെയ് 17 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ജില്ലകളെ റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നീ സോണുകളായി തരംതിരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സോണുകള്‍ തെരഞ്ഞെടുക്കുന്നതിലെ കേന്ദ്ര മാനദണ്ഡങ്ങള്‍:
21 ദിവസമായി കോവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത ജില്ലകള്‍- ഗ്രീന്‍ സോണ്‍. കേന്ദ്രം ഇന്നലെ ഇറക്കിയ പട്ടിക അനുസരിച്ച് എറണാകുളം, വയനാട് ജില്ലകള്‍ ഗ്രീന്‍ സോണിലാണ്. എന്നാല്‍, ഇന്ന് പുതുതായി ഒരു പോസിറ്റീവ് കേസ് വന്നതിനാല്‍ വയനാടിനെ ഓറഞ്ച് സോണിലേക്ക് മാറ്റുകയാണ്.
അതോടൊപ്പം 21 ദിവസത്തിലധികമായി പുതിയ കോവിഡ് കേസുകള്‍ ഇല്ലാത്ത ആലപ്പുഴ, തൃശൂര്‍ ജില്ലകളെ കൂടി ഗ്രീന്‍ സോണില്‍ പെടുത്തുകയും ചെയ്യുന്നു. കേന്ദ്ര മാനണ്ഡപ്രകാരം തന്നെയാണ് ഈ മാറ്റം. നിലവില്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ ചികിത്സയിലില്ലാത്ത ജില്ലകള്‍ കൂടിയാണിത്.
കണ്ണൂര്‍, കോട്ടയം ജില്ലകളെയാണ് കേന്ദ്ര സര്‍ക്കാര്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയത്. അത് അങ്ങനെ തന്നെ തുടരും.
ഈ രണ്ട് വിഭാഗത്തിലും പെടാത്ത ജില്ലകളെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ഓറഞ്ച് സോണില്‍ പെടുത്തിയിട്ടുള്ളത്. ഇത് പ്രകാരം സംസ്ഥാനത്തെ കാസര്‍കോട്, ഇടുക്കി, കോഴിക്കോട്, കൊല്ലം, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകള്‍ ഓറഞ്ച് സോണില്‍പെടും. സമയാസമയം ഓരോ ജില്ലയിലെയും സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കലില്‍ മാറ്റം വരുത്തുന്നതാണ്.
വരുത്തുന്ന നിയന്ത്രണങ്ങള്‍
റെഡ് സോണിലെ ജില്ലകളിലെ ഹോട്ട്സ്പോട്ട് (കണ്ടയിന്മെന്റ് സോണ്‍) പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. മറ്റു പ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും.
ഹോട്ട്സ്പോട്ടുകള്‍ ഉള്ള നഗരസഭകളുടെ കാര്യത്തില്‍ അതത് വാര്‍ഡുകളാണ് അടച്ചിടുക. പഞ്ചായത്തുകളുടെ കാര്യത്തില്‍ പ്രസ്തുത വാര്‍ഡും അതിനോട് കൂടിച്ചേര്‍ന്നു കിടക്കുന്ന വാര്‍ഡുകളും അടച്ചിടും.
ഗ്രീന്‍ സോണ്‍ ജില്ലകളിലും പൊതുവിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.
കേന്ദ്ര സര്‍ക്കാര്‍ പൊതുവായി അനുവദിച്ച ഇളവുകള്‍ നടപ്പാക്കുമ്പോള്‍ തന്നെ സംസ്ഥാനത്ത് ചില കാര്യങ്ങളില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യും.
അനുവദനീയമല്ലാത്ത കാര്യങ്ങള്‍ (ഗ്രീന്‍ സോണുകളില്‍ ഉള്‍പ്പെടെ)
1. പൊതുഗതാഗതം അനുവദിക്കില്ല. (കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ ഗ്രീന്‍സോണുകളില്‍ 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയോടെ ബസുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ ഒരു സോണിലും ബസ് ഗതാഗതം ഈ ഘട്ടത്തില്‍ ഉണ്ടാകില്ല)
2. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല. (ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ).
3. ടൂവീലറുകളില്‍ പിന്‍സീറ്റ് യാത്ര കഴിയുന്നതും ഒഴിവാക്കണം. അത്യാവശ്യ കാര്യത്തിനായി പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കും (ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ).
4. ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ പാടില്ല.
5. സിനിമാ തിയറ്റര്‍, ആരാധനാലയങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: