റിയാദ് : പാസ്പോർട്ട് പുതുക്കുന്നത് ഉൾപ്പെടെയുള്ള അടിയന്തിര സേവനങ്ങൾ ഇന്ത്യൻ എംബസ്സിയിൽ മെയ് 5 നു ആരംഭിക്കും. രാജ്യത്ത് കർഫ്യു നിയന്ത്രണങ്ങൾക്ക് ഇളവുകൾ ഉണ്ടെങ്കിലും ഇന്ത്യൻ എംബസിക്കു വേണ്ടി കരാർ അടിസ്ഥാനത്തിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന പാസ്പോർട്, വിസ ആപ്ലിക്കേഷൻ ഏജൻസി ആയ വിഎഫ്എസ് ഗ്ലോബലിന് പ്രവർത്തിക്കാൻ അനിമതി ലഭിച്ചിട്ടില്ല.
പാസ്പോർട്ട് പുതുക്കേണ്ടവർ എംബസിയിൽ നേരിട്ട് എത്തണം. കർശന നിബന്ധനകൾക്ക് വിധേയമായി മാത്രമേ എംബസിയുടെ സേവനം ലഭ്യമാവുകയുമുള്ളൂ.
പാസ്പോർട്ട് പുതുക്കാനോ പുതിയത് എടുക്കാനോ ബന്ധപ്പെട്ട മറ്റു സേവനങ്ങൾക്കോ അപേക്ഷ സമർപ്പിക്കാൻ എത്തുന്നതിനു മുൻപ് മുൻകൂർ അനുമതി നേടിയിരിക്കണം , 920006139 എന്ന നമ്പറിൽ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 10നും വൈകിട്ട് 4നും ഇടയിൽ വിളിച്ചാണ് അനുമതി നേടേണ്ടത്. അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ വഴിയും ബന്ധപ്പെടാം, കാൾ സെന്റർ മെയ് 4 മുതൽ പ്രവർത്തനം ആരംഭിക്കും.
മുൻകൂർ അനിമതി ഇല്ലാത്തവരെ എംബസിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല. അനുമതി കിട്ടിയ തിയതിൽ കൃത്യസമയത്തു തന്നെ എത്തിച്ചേരണം. ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ ഉച്ചക്ക് 2 മാണി വരെയേ അപേക്ഷകരെ അനുവദിക്കുകയുള്ളു. അപേക്ഷകൻ മാസ്ക് ധരിച്ചിരിക്കണം.
കാലാവധി കഴിഞ്ഞതും ജൂൺ 30നു മിൻപ് കാലാവധി കഴിയുന്നതും ആയ പാസ്പോർട്ട് ഉടമകൾക്കാണ് മുൻഗണന. മറ്റ് അത്യാവശ്യക്കാർ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ അയക്കണമെന്നും എംബസിയുടെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: