രണ്ടാം വരവില്‍ ലോക റെക്കോര്‍ഡ് തന്നെ സ്വന്തമാക്കി രാമായണം ടെലി സീരിയല്‍. പുനസംപ്രേഷണം നടത്തി ഏറ്റവും കൂടുതല്‍ ആള്ക്കാര് കണ്ട ടെലിവിഷന്‍ പരമ്പര എന്നതാണ് റെക്കോര്‍ഡ്. 80കളിലും 90 കളിലും സ്വീകരണ മുറികളില്‍ ജനക്കൂട്ടങ്ങളെ സൃഷ്ടിച്ച രാമയണം 33 വര്‍ഷത്തിനു ശേഷം ലോക്ക്ഡൗണ്‍ കാലയളവില്‍ ദൂരദര്ശന് പുന: സംപ്രേഷണം ചെയ്യുകയായിരുന്നു. ദൂരദര്‍ശനാണ് റെക്കോര്‍ഡ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
മാര്‍ച്ച് 28 മുതലാണ് രാമായണം ദൂരദര്‍ശനില്‍ പുന: സംപ്രേഷണം ആരംഭിച്ചത്. ബാര്‍ക്ക് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏപ്രില്‍ 16 ന് മാത്രം 7.7 കോടി ആള്‍ക്കാരാണ് രാമായണം സീരിയല്‍ കണ്ടിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് പുന: സംപ്രേഷണം നടത്തുന്ന ഒരു പരമ്പരയ്ക്ക് ഇത്രയധികം ജന സ്വീകാര്യത ലഭിക്കുന്നത്.
വാത്മീകി രാമായണം തുളസീദാസിന്റെ രാമചരിതമാനസ്സ് എന്നിവയെ ആധാരമാക്കി രാമാനന്ദ് സാഗര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത് 1983 ല്‍ രാമയണ പരമ്പര ദൂരദര്‍ശനില്‍ സംപ്രേഷണം ആരംഭിച്ചു. അരുണ്‍ ഗോവില്‍, ചിഖില തോപിവാല, ദാരാ സിംഗ്, അരവിന്ദ് ത്രിവേദി, സുനില്‍ ലഹ്രി, ലളിത പവാര്‍ എന്നിവര്‍ വിവിധ പുരാണ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 78 എപ്പിസോഡുകളാണ് രാമായണം പരമ്പരയ്ക്കുള്ളത്.
ലോക്ക്ഡൗണ്‍ കാലഘട്ടം അതിശയകരമായ നേട്ടങ്ങളാണ് റീ ടെലികാസ്റ്റിംഗ് വഴി ദൂരദര്ശന് വന്നുചേര്‍ന്നിരിക്കുന്നത്. രാമായണത്തിനു പുറമെ പുന സംപ്രേഷണം ചെയ്ത മഹാഭാരതം, ചാണക്യ, ശ്രീമാന്‍ ശ്രീമതി, ശക്തിമാന് ബുനിയാദ് എന്നി സീരിയലുകള്‍ക്കും മികച്ച പ്രതികരണമാണ് പ്രേഷകര്‍ക്കിടയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: