ആയഞ്ചേരി: ആയഞ്ചേരി ടൗണിനടുത്ത് അവശനിലയില്‍ കണ്ട വെരുകിന് പ്രഥമ ശുശ്രൂഷ നല്‍കി വനം വകുപ്പിനു കൈമാറി അദ്ധ്യാപകന്‍. നാളോം കൊറോന്‍ സ്‌കൂള്‍ അദ്ധ്യാപകനും പക്ഷി നിരീക്ഷകനുമായ ജി.കെ. പ്രശാന്ത് ആണ് വെരുകിന് പ്രഥമ ശുശ്രൂഷ നല്‍കിയത്. രോഗബാധയോ, അപകടമോ കാരണം പിന്‍കാലു വച്ച് നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന വെരുകിനെ കണ്ട് പാറക്കണ്ടി രമേശനാണ് വിവരം ജി.കെ. പ്രശാന്തിനെ അറിയിച്ചത്.
ഉടനെ സ്ഥലത്തു എത്തുകയും വനം വകുപ്പിനെ അറിയിക്കുകയും നടക്കാന്‍ പ്രയാസം അനുഭവപ്പെടുന്ന വെരുകിന് പ്രാഥമിക ശുശ്രൂഷ നല്‍കുകയുമായിരുന്നു. വൈല്‍ഡ് ലൈഫ് ആക്ടില്‍ രണ്ടാം വിഭാഗത്തില്‍പെട്ട സംരക്ഷിത വര്‍ഗമായ ഇവ പൊതുവെ വനങ്ങളിലും വിരളമായി നാട്ടിന്‍പ്രദേശങ്ങളിലും കാണാറുണ്ട്. മെരു എന്നറിയപ്പെടുന്ന ഇവ രാത്രി സഞ്ചാരിയും പൊതുവെ മനുഷ്യസാമീപ്യം ഇഷ്ടപ്പെടാത്ത ജീവിയുമാണ്. എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലങ്ങളിലെല്ലാം കൊറോണ കാലത്തും അല്ലാത്തപ്പോഴും സഹജീവികളോടുള്ള ഇഷ്ടവും താല്‍പര്യവുംമൂലം പ്രശാന്ത് എത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: