കൊച്ചി: ഇരുപത്തിയാറാം വയസില്‍ സ്നേഹിച്ച ആളെ വിവാഹം ചെയ്ത് ജീവിതം തുടങ്ങിയെങ്കിലും 51-ാം വയസില്‍ ഒമ്പത് മക്കളുമായി ദുരിതത്തിലാണ് അജിത. സ്വന്തമായി വീടില്ല, ഭൂമിയില്ല, റേഷന്‍ കാര്‍ഡില്ല, ഭര്‍ത്താവ് ഉപേക്ഷിച്ചു. ആകെയുള്ള സമ്പാദ്യം മക്കളാണ്.
കാഞ്ഞിരമറ്റം റെയില്‍വേ സ്റ്റേഷനടുത്ത് വാടകയ്ക്ക് താമസിക്കുന്ന അജിതയും മക്കളും വാടക കൊടുക്കാനില്ലാത്തതിനാല്‍ വീട്ടുടമസ്ഥന്റെ കാരുണ്യത്തിലാണ് ഇപ്പോള്‍ അവിടെ താമസിക്കുന്നത്. ചെരുപ്പുണ്ടാക്കി കൊടുക്കുന്ന ജോലിയായിരുന്നു അജിതയ്ക്ക്. മക്കള്‍ പഠിത്തം കഴിഞ്ഞുള്ള ബാക്കി സമയങ്ങളില്‍ ജോലിക്കും പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോക്ഡൗണായതിനാല്‍ അജിതയ്ക്ക് പണിയില്ല. മൂത്ത മകളുടെ കല്യാണം കഴിഞ്ഞു എന്നുള്ളത് മാത്രമാണ് ഏക ആശ്വാസം.
ബികോം വിദ്യാര്‍ത്ഥിനി ധനലക്ഷ്മിയും കലാപീഠം വിദ്യാര്‍ത്ഥിയായ വിഷ്ണുവും ലാബ് ടെക്നീഷ്യയായ വിജയലക്ഷ്മിയും ഡിഗ്രിക്ക് പഠിക്കുന്ന വിഘ്നേശ്വരനും പ്ലസ്ടുവിന് പഠിക്കുന്ന വിനായകനും പ്ലസ്വണിന് പഠിക്കുന്ന ഗൃഹലക്ഷ്മിയും ഒമ്പതില്‍ പഠിക്കുന്ന ശ്രീലക്ഷ്മിയും എട്ടില്‍ പഠിക്കുന്ന ഗണേഷും അമ്മയ്ക്ക് താങ്ങും തണലുമായി കൂടെയുണ്ട്. ലോക്ഡൗണായതിനാല്‍ പുറത്തിറങ്ങാന്‍ വയ്യെങ്കിലും അതിന് ശേഷമുള്ള ജീവിതത്തിലും ആശങ്കകള്‍ മാത്രമാണ് അജിതക്കും മക്കള്‍ക്കുമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: