തിരുവനന്തപുരം: ചുംബന സമര നേതാവും സിപിഎം സൈബര്‍ പേരാളികളുമായ രശ്മി ആര് നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനും ലോക് ഡൗണ്‍ ലംഘിച്ച് വാഹനവുമായി നിരത്തിലിറങ്ങി. ചോദ്യം ചെയ്ത ആരോഗ്യ പ്രവര്‍ത്തകരെയും പോലീസുകാരെയും ഭീക്ഷണിപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയുടെ അതിര്‍ത്തിയായ പത്തനാപുരത്ത് വെച്ചാണ് ഇരുവരും സഞ്ചരിച്ച വാഹനം പോലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞത്.
തുടന്ന് ഇവരോട് ഇങ്ങോട്ട് പോകുകയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചോദിച്ചു. മാസ്ക് ധരിക്കാതെ എങ്ങോട്ടാണ് ലോക്ഡൗണില്‍ പോകുന്നതെന്നും ചോദിച്ചു. ഇതില്‍ പ്രകോപിതരായ ഇരുവരും ആരോഗ്യ പ്രവര്‍ത്തകരോട് തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസുകാര്‍ എത്തി ഇരുവരും എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചെങ്കിലും ഇരുവരും ഉത്തരം പറയാന്‍ തയാറായില്ല. തുടര്‍ന്ന് ലോക്ഡൗണ്‍ ലംഘിച്ചതിന് വാഹനം അടക്കം കസ്റ്റഡിയില്‍ എടുക്കുമെന്ന് അറിയിച്ചതോടെയാണ് ഇരുവരും ശാന്തരായത്. പോലീസുകാരനെയും ആരോഗ്യ പ്രവര്‍ത്തകരെയും ചീത്ത വിളിച്ചെങ്കിലും ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. സിപിഎമ്മിന്റെ സൈബര്‍ പേരാളികളായ ഇരുവര്‍ക്കുമെതിരെ കേസെടുത്താല്‍ തങ്ങള്‍ക്കായിരിക്കും പണിലഭിക്കുക എന്ന് പത്തനാപുരം പോലീസ് പറഞ്ഞു.
ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയ കേസിലെ പ്രതികളാണ് ലോക്ഡൗണില്‍ നടുറോഡില്‍ അഴിഞ്ഞാടിയ രശ്മി ആര് നായര്‍ക്കും രാഹുല്‍ പശുപാലനും. ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം 01/08/2019 ക്രൈംബ്രാഞ്ച് തിരുവനന്തപുരം പോക്സോ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാലുവര്‍ഷം മുമ്പ് ഓപ്പറേഷന് ബിഗ് ഡാഡി എന്ന പേരില്‍ നടത്തിയ റെയിഡിലാണ് ഇരുവരും പിടിയിലാകുന്നത്. ഇവര്‍ ഉള്‍പ്പെടുന്ന സംഘത്തെ നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന് ഇവര്‍ കുട്ടികളെ അടക്കം ചൂഷണം ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലെടുത്ത കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. രശ്മി, രാഹുല്‍ എന്നിവരുള്‍പ്പടെ 13 പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം.
പ്രായപൂര്‍ത്തിയാകാത്ത ബംഗളൂരു സ്വദേശിനികളെ പ്രതികള്‍ ലൈംഗികവ്യാപാരത്തിനായി കേരളത്തിലെത്തിച്ചെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്. ഓണ്‍ലൈന്‍ വഴി പ്രതികള്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. 2015ലാണ് ഓപ്പറേഷന് ബിഗ് ഡാഡിയില്‍ രശ്മി ആര് നായരും രാഹുല്‍ പശുപാലനും അറസ്റ്റിലായത്. ഐ ജി എസ് ശ്രീജിത്ത് ഐപിഎസ് ആയിരുന്നു ഓപ്പറേഷന് ബിഗ് ഡാഡിക്ക് നേതൃത്വം നല്‍കിയത്. 18/11/2015ലാണ് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: