കല്‍പ്പറ്റ: കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട്ടില്‍ കടുത്ത നിയന്ത്രണം. മുഖാവരണം ധരിക്കാതെ പൊതു സ്ഥലത്ത് ഇറങ്ങുന്നവര്‍ക്ക് കനത്ത പിഴ ചുമത്താനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്. മുഖാവരണം ധരിക്കാത്തവരില്‍ നിന്ന് 5000 രൂപ പിഴയായി ഈടാക്കാനാണ് തീരുമാനം.
കടകളില്‍ സാനിറ്റൈസര്‍ ഇല്ലെങ്കില്‍ അതിനും പിഴ ഈടാക്കും. കടയുടമയില്‍ നിന്ന് ആയിരം രൂപ പിഴയായി ഈടാക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്. നിലവില്‍ കോവിഡ് മുക്തമായ ജില്ലകളില്‍ ഒന്നാണ് വയനാട്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പൊതുസ്ഥലത്ത് ഇറങ്ങുന്നവര്‍ നിര്‍ബന്ധമായി മുഖാവരണം ധരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു.
മുഖാവരണം ധരിക്കാത്തവർക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കനത്ത പിഴ ചുമത്താന്‍ വയനാട് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: