ടോക്കിയോ: കൊറോണ മഹാമാരി നിയന്ത്രണ വിധേയമായില്ലെങ്കില്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവയ്ക്കപ്പെട്ട ടോക്കിയോ ഒളിമ്പികസ് റദ്ദാക്കുമെന്ന് ടോക്കിയോ ഒളിമ്പികസ് സംഘാടക സമിതി അധ്യക്ഷന്‍.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം നടത്താനിരുന്ന ടോക്കിയോ ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചത്. അടുത്ത വര്‍ഷം കൊറോണ വൈറസ് നിയന്ത്രണ വിധേയമായില്ലെങ്കില്‍ ടോക്കിയോ ഒളിമ്പിക്സ് റദ്ദാക്കുമെന്ന് സംഘാടക സമിതി പ്രസിഡന്റ് യോഷിരോ മോറി പറഞ്ഞു.
അടുത്ത വര്‍ഷവും കൊറോണ ഭീഷണി നിലനില്‍ക്കുകയാണെങ്കില്‍ ടോക്കിയോ ഒളിമ്പിക്സ് 2022 ലേക്ക് നീട്ടുകയില്ല. ഒളിമ്പിക്സ് റദ്ദാക്കുമെന്ന് മോറി ജപ്പാനിലെ നിക്കന് സ്പോര്‍ട്സ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
വൈറസ് ബാധ ഒഴിവായാല്‍ അടുത്ത വര്‍ഷം സമാധാനപരമായി ഒളിമ്പിക്സ് നടത്തും. മുന്‍ കാലങ്ങളില്‍ ലോക മഹായുദ്ധസമയത്താണ് ഒളിമ്പികസ് മാറ്റിവച്ചത്. ഇപ്പോള്‍ നമ്മള് അദൃശ്യനായ ശത്രു (കൊറോണ വൈറസ്) വിനോടാണ് പൊരുതുന്നതെന്ന് മോറി പറഞ്ഞു.
കൊറോണ വൈറസിന് പ്രതിരോധ മരുന്നു കണ്ടുപിടിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം ഒളിമ്പിക്സ് നടത്തുക വിഷമകരമാകുമെന്ന് ജപ്പാന് മെഡിക്കല്‍ അസോസിയേഷന് ഇന്നലെ മുന്നറിയിപ്പ് നല്കി.
കായിക താരങ്ങളുടെയും കായിക അസോസിയേഷനുകളുടെയും കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയും ടോക്കിയോ ഒളിമ്പിക്സ് സംഘാടക സമിതിയും അടുത്ത വര്‍ഷത്തേക്ക് ഒളിമ്പിക്സ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: