സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ഒട്ടും കുറവില്ല. ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായതിന് ശേഷം ഗുരുതരാവസ്ഥയിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കിം മരിച്ചുവെന്ന് വരെ മാധ്യമങ്ങളില്‍ നിറഞ്ഞു. ഇത് വ്യാജ വാര്‍ത്തയാണെന്നും ഈ വാര്‍ത്തകള്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ തള്ളുകയും ചെയ്തിരുന്നു. എന്നാല്‍ കിമ്മിന്റെ ജീവന് പൊലിഞ്ഞതായുള്ള വാര്‍ത്തയാണ് ചൈനീസ് മാധ്യമപ്രവര്‍ത്തക സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം ഇതുസംബന്ധിച്ച കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പ് ഒന്നും ഉത്തര കൊറിയന്‍ ഭരണകൂടം പുറത്ത് വിട്ടിട്ടില്ല.
ഹോങ്കോംഗ് സാറ്റലൈനറ്റ് ടെലിവിഷന്റെ വൈസ് ഡയറക്ടറായ ഷിജിയാന്‍ ഷിംഗ്സോയാണ് ചൈനീസ് സോഷ്യല്‍ മീഡിയയായ വെയ്ബോയിലൂടെ വിവരം പുറത്തുവിട്ടത്. 36കാരനായ ഉത്തര കൊറിയന്‍ നേതാവ് മരിച്ചെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് ഇവര്‍ അവകാശപ്പെട്ടിരിക്കുന്നത്. വെയ്ബോയില് 15 ദശലക്ഷം ആളുകള്‍ പിന്തുടരുന്ന മാധ്യമപ്രവര്‍ത്തകയാണ് ഷിജിയാന്‍ ഷിംഗ്സോ. ചൈനീസ് വിദേശകാര്യ മന്ത്രിമാരില്‍ ഒരാളുടെ അനന്തരവളുമാണ് ഇവര്‍.
അതേസമയം, കിമ്മിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹൃദയശസ്ത്രക്രിയക്ക് ശേഷം കിം കോമിയലായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കിമ്മിന്റെ 250 മീറ്റര്‍ നീളമുള്ള സ്വകാര്യ ട്രെയിന്‍ അവധിക്കാല വസതിയുടെ പരിസരത്ത് കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലായിട്ടില്ല. ഉണര്‍ന്നിരിക്കുകയാണെങ്കിലും ബോധം വന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിമ്മിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുമ്പോഴും ഇതുവരെ ഔദ്യോഗിക വിശദീകരണവുമായി ഉത്തരകൊറിയ രംഗത്തെത്തിയിട്ടില്ല.
കഴിഞ്ഞ ദിവസമാണ് ചൈനീസ് സര്‍ക്കാര്‍ അയച്ച മെഡിക്കല്‍ സംഘം കിമ്മിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ഉത്തരകൊറിയയിലെത്തിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിദേശകാര്യ ചുമതലയുള്ള മുതിര്‍ന്ന നേതാവിന്റെ നേതൃത്വത്തിലാണ് വിദഗ്ദ സംഘം ഉത്തരകൊറിയയിലെത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏപ്രില്‍ 11നാണ് കിം അവസാനമായി പൊതുവേദിയില്‍ എത്തിയത്. രാജ്യത്തെ പ്രധാന ദിവസമായ മുത്തച്ഛന്റെ ജന്മദിനാഘോഷങ്ങളില് കിമ്മിന്റെ അസാന്നിധ്യമാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥതിയെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കാരണമായത്.
ഏപ്രില്‍ 12ന് ഹൃദയശസ്ത്രക്രിയക്ക് വിധേനായ കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലാണെന്ന് ദക്ഷിണ കൊറിയന്‍ വെബ്സൈറ്റായ ഡെയിലി എന്‍കെയാണ് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ചൈനീസ് സംഘം ഉത്തര കൊറിയയിലേക്ക് പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: