മേടക്കൂറ്:
അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ആരോഗ്യസ്ഥിതി മെച്ചമായി തുടരും. കുടുംബഭൂമി സംബന്ധമായ തര്‍ക്കങ്ങളുണ്ടാകും. വിവാഹാദി മംഗളകര്മങ്ങളില് സംബന്ധിക്കുവാന്‍ അവസരം വന്നുചേരും. ആലോചിക്കാതെയുള്ള പ്രവൃത്തി വിനയാകും. ക്രയ വിക്രയങ്ങള്‍ക്ക് ഗുണകരമാവില്ല..
ഇടവക്കൂറ്:
കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ബുദ്ധിപൂര്‍വമായ പ്രവര്‍ത്തനങ്ങളില്‍ക്കൂടി വലിയ പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ സാധിക്കുന്നതാണ്. ഗൃഹനിര്മ്മാണനത്തിനു വേണ്ടിയുള്ള കരുതലുകള്‍ നഷ്ടമാകാനിടയുണ്ട്. ആരോഗ്യകാരണങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. കടം കൊടുത്ത പണം തിരിച്ചുകിട്ടും.
മിഥുനക്കൂറ്:
മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
മനഃസുഖം കുറയും. സന്താനങ്ങള്‍ മുഖേന സാമ്പത്തിക ലബ്ധി പ്രതീക്ഷിക്കാം. സുഹൃത്തുക്കളില്‍നിന്ന് ചില അനുകൂല നിലപാട് ഉണ്ടാകും. കുടുംബകാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതാണ്.
കര്‍ക്കടകക്കൂറ്:
പുണര്‍തം(1/4), പൂയം, ആയില്യം
മാനസികമായ ചഞ്ചലാവസ്ഥ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രത്യക്ഷമാകും. മുന്‍കോപം വര്‍ധിച്ച് അപകടങ്ങളില്‍ ചെന്നുചാടാനിടയുണ്ട്. കൈവശത്തിലും അനുഭവത്തിലും ഇരിക്കുന്ന ഭൂസ്വത്ത് നഷ്ടംവരുത്താനിടയാകും. വളര്‍ത്തുമൃഗങ്ങള്‍ മുഖേന വ്യാസനമുണ്ടാകുവാനിടയുണ്ട്.
ചിങ്ങക്കൂറ്:
മകം, പൂരം, ഉത്രം(1/4)
പ്രതീക്ഷകള്‍ പലതും അസ്ഥാനത്താകും. സന്തോഷപ്രദമായ സുഹൃത്ബന്ധങ്ങള്‍ക്ക് അവസരമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചമായിതന്നെ തുടരും. ഭക്ഷണകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സ്വന്തം നിലയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ പലതും പരാജയപ്പെടാനിടയാകും.
കന്നിക്കൂറ്:
ഉത്രം (3/4), അത്തം, ചിത്തിര(1/2)
ബിസിനസ്സില്‍ ഒന്നുകൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. താമസസ്ഥലം മാറാനിടയുണ്ട്. സന്താനങ്ങളെക്കൊണ്ട് നഷ്ടം സംഭവിക്കുമെങ്കിലും ബന്ധുജനങ്ങളില്‍നിന്ന് സഹായങ്ങള്‍ പ്രതീക്ഷിക്കാം. മനോ ദുരിതങ്ങള്‍ അനുഭവിക്കേണ്ടതായിവരും.
തുലാക്കൂറ്:
ചിത്തിര(1/2), ചോതി, വിശാഖം (3/4)
വ്യവഹാര ദുരിതങ്ങള്‍ വന്നുചേരാനിടയുണ്ട്. ആരോഗ്യ സ്ഥിതി മെച്ചപ്പെടും. ആലോചിച്ചുറച്ച തീരുമാനങ്ങളില്‍നിന്ന് വ്യതിചലിക്കുവാനിടയുണ്ട്. കുടുംബത്തില്‍ സമാധാനമുണ്ടാകും. നഷ്ടപ്പെട്ടുപോയ വസ്തുക്കള്‍ തിരികെ ലഭിക്കും.
വൃശ്ചികക്കൂറ്:
വിശാഖം(1/4), അനിഴം, തൃക്കേട്ട
നല്ലതു ഭവിക്കുന്നതിനായി ചെയ്ത കര്‍മങ്ങള്‍ക്ക് വിപരീത ഫലം ഉണ്ടാവാം. ധനസമാഹാരണത്തിനായി പുതിയ വഴികളും പദ്ധതികളും കണ്ടെത്താന്‍ സാധിക്കുന്നതാണ്. ആഗ്രഹസാധ്യം മന്ദീഭവിച്ചേക്കാം. ഈശ്വരീയ കാര്യങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കും.
ധനുക്കൂറ്:
മൂലം, പൂരാടം, ഉത്രാടം(1/4)
മനോഭാരമുണ്ടാക്കിക്കൊണ്ടിരുന്ന വിഷയങ്ങളില്‍നിന്ന് എല്ലാം പെട്ടെന്ന് വിടുതല്‍ സംഭവിക്കും. വാഹനത്തില്‍നിന്നും നഷ്ടങ്ങളുണ്ടാകും. വിശ്വസിച്ച് കഴിയുന്നവരില്‍നിന്നും വിപരീതഫലം ഉണ്ടാകും. ആരോഗ്യസ്ഥിതി പൊതുവെ മെച്ചകരമായിത്തന്നെ തുടരും.
മകരക്കൂറ്:
ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
നിര്‍ബന്ധബുദ്ധിയോടുകൂടി പ്രവര്‍ത്തിച്ച് ദുരിതങ്ങളില്‍ സ്വയം അകപ്പെടാനിടയാകും. സാമ്പത്തിക നിലയില്‍ നേരിയ ആശ്വാസം പ്രകടമാകും. ശാരീരിക അധ്വാനം ഏറിയ തൊഴിലില്‍ ഏര്‍പ്പെടാനിടയാകും. മനസ്വസ്ഥത കൈവരിക്കാന്‍ സാധിക്കും.
കുംഭക്കൂറ്:
അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
മാനസിക ക്ലേശങ്ങള്‍ അനുഭവിക്കാനിടയുണ്ട്. ബന്ധുജനങ്ങളില്‍നിന്നും അകന്നുനില്ക്കുവാനിടയാകും. സാമ്പത്തിക നില പൊതുവേ ഗുണകമല്ല. വ്യവഹാര ബാധ്യതകളെ അഭിമുഖീകരിക്കേണ്ടതായിവരും. ഈശ്വര ഭജനം അഭികാമ്യം. വാഹനയാത്രകള് ഒഴിവാക്കുക.
മീനക്കൂറ്:
പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
വിവാഹാലോചനകള്‍ വേഗത്തില്‍ നടന്നുകിട്ടും. ഭാഗ്യപരമായ ജീവിത ചുറ്റുപാടുകള്‍ നിലനിര്‍ത്തി പോകുവാന്‍ സാധിക്കും. തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണും. ഉദരസംബന്ധമായ രോഗങ്ങളില്‍പ്പെട്ട് ക്ലേശിക്കാനിടയാകും. ശത്രുത വച്ചുപുലര്ത്തിയിരുന്നവര് മിത്രങ്ങളായിത്തീരും. ഔദ്യോഗിക പ്രശ്നങ്ങള്‍ അലട്ടാനിടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: