ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശില്‍ അതിര്‍ത്തികളിലേക്ക് സൈന്യത്തിനാവശ്യമായ ഉപകരണങ്ങളെത്തിക്കാന്‍ പുത്തന്‍ പാലം തുറന്ന് കേന്ദ്ര സര്‍ക്കാര്‍. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. 40 ടണ്‍ ഭാരം വരെ ഉള്‍ക്കൊള്ളാവുന്ന തരത്തിലാണ് പാലത്തിന്റെ നിര്‍മിതി. ഇതോടെ ആവശ്യ സന്ദര്‍ഭങ്ങളില്‍ സൈന്യത്തിനെ അടക്കം പ്രദേശത്തേക്ക് എത്തിക്കാനാകും.
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന പ്രദേശത്തേക്കാണ് ഇന്ത്യ പാലം തുറന്നിരിക്കുന്നത്. ഉപയോഗ ശൂന്യമായ റോഡുകളും കാലാവസ്ഥാ വ്യതിയാനങ്ങളും അതിര്‍ത്തി പ്രദേശത്തേക്ക് എത്തുന്നതിന് തടസമായിരുന്നു. ഇതിന് പരിഹാരമായാണ് പാലം തുറന്നതെന്നും സൈനികര്‍ക്കാവശ്യമായ സാധനങ്ങള്‍ ഇനി അനായാസം എത്തിക്കാമെന്നും അധികൃതര്‍ അറിയിച്ചു. 2017-ല്‍ മാസങ്ങളോളം നീണ്ട അതിര്‍ത്തി പ്രശ്നങ്ങളുണ്ടായ പ്രദേശത്താണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഇവിടെ പല തവണ ചൈന അതിര്‍ത്തി കയ്യേറാന്‍ ശ്രമം നടത്തുന്നെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു.
ഇന്ത്യയുടെ പുത്തന്‍ നടപടിയോട് ചൈനീസ് മന്ത്രാലയം പ്രതികരിച്ചിട്ടില്ല. പല തവണയായി അതിര്‍ത്തികളില്‍ ചൈനയുടെ കടന്നുകയറ്റം ഉണ്ടാകുന്നുണ്ടെന്നും മൂവായിരത്തിലേറെ കിലോമീറ്ററില്‍ ഇത്തരം നടപടി ചൈന നടത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യക്കും ചൈനക്കും അതിര്‍ത്തി നിര്‍ണയത്തില്‍ പരസ്പര വിരുദ്ധ ധാരണകളാണുള്ളത്. ഇതാണ് പലപ്പോഴും തര്‍ക്കങ്ങളിലേക്കും കടന്നുകയറ്റത്തിലേക്കും കടക്കുന്നതെന്നും ഇന്ത്യയുടെ വിദേശ വക്താവ് അമന് ആനന്ദ് പറഞ്ഞു. മോദി സര്‍ക്കാരിന്റെ കീഴില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി അതിര്‍ത്തി പ്രദേശങ്ങളിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലെ അതിര്ത്തികൡലേക്ക് 74 പുത്തന്‍ റോഡുകള്‍ നിര്‍മിച്ചു. 20 പുത്തന്‍ പദ്ധതികള്‍ ചര്‍ച്ചയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: