ജനീവ: കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ട് നാലു മാസമാകുമ്പോഴും പ്രതിവിധി കണ്ടെത്താനാകാതെ ലോകരാജ്യങ്ങള്‍. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്ത് രണ്ട് ലക്ഷത്തിലേക്കടുത്തു. 27,60,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ചികിത്സാ സൗകര്യത്തിലുള്ള പരിമിതിയും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 58,693 കവിഞ്ഞതും രാജ്യങ്ങളെ വലയ്ക്കുന്നു. 7,55,462 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
അമേരിക്ക
അമേരിക്കയില്‍ കൊറോണ മരണം അമ്പതിനായിരം കവിഞ്ഞു. ഇന്നലെ മാത്രം 3500ലധികം മരണം. രോഗികളുടെ എണ്ണം 8,87,000ലേക്കടുത്തു. 85,922 പേര് രോഗ മുക്തി നേടി. 14,997 പേര് ഗുരുതരാവസ്ഥയില്‍. ചെറുകിട വ്യവസായികളെയും ആശുപത്രികളെയും സഹായിക്കാന്‍ അമേരിക്ക 480 കോടിയുടെ പാക്കേജ് അനുവദിച്ചു.
സ്പെയ്ന്‍
സ്പെയ്നില്‍ മരണനിരക്ക് കഴിഞ്ഞ ദിവസങ്ങളിലേക്കാള്‍ കുറഞ്ഞു. ഇന്നലെ 367 പേര് വൈറസ് ബാധിച്ച് മരിച്ചു. ആകെ മരണം 22,524 കവിഞ്ഞു. 6740 പേര്‍ക്ക് കൂടി കൊറോണ കണ്ടെത്തിയതോടെ ആകെ രോഗികള്‍ 2,19,764 ആയി. 92,355 പേര്‍ക്ക് രോഗം ഭേദമായി. 7705 പേര് ഗുരുതരാവസ്ഥയില്‍
ഇറ്റലി
ഇറ്റലിയില്‍ രോഗികളുടെ എണ്ണം 1,90,000ലേക്ക്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ മരണസംഖ്യ 25,549 കവിഞ്ഞു. 57,576 പേര്‍ക്ക് രോഗം ഭേദമായി. 2267 പേര് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുന്നു.
ഫ്രാന്‍സ്
ഫ്രാന്‍സില്‍ മരണം 21,856 ആയി. ആകെ രോഗികളുടെ എണ്ണം 1,58,183. 42,088 പേര് രോഗമുക്തി നേടിയെങ്കിലും 5053 പേര് ഇപ്പോഴും ഗുരുതരാവസ്ഥയിലുണ്ട്.
ജര്‍മനി
ജര്‍മനിയില്‍ രോഗമുക്തരായവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1,53,307 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യത്ത് 1,06,800 പേരാണ് വൈറസിന്റെ പിടിയില്‍ നിന്ന് മുക്തരായത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ ഭേദമായ രാജ്യവും ജര്‍മനിയാണ്.
ഇന്നലെ 178 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തി. 5575 പേര് ജര്‍മനിയില്‍ ആകെ മരിച്ചു. 2908 പേര് ഗുരുതരാവസ്ഥയിലുണ്ട്.
ബ്രിട്ടന്
ബ്രിട്ടനില്‍ നാലായിരത്തോളം പേര്‍ക്ക് ഇന്നലെയും കൊറോണ സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 1,38,078 ആയി. 18,738 പേര് മരിച്ചു.
തുര്‍ക്കി
തുര്‍ക്കിയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം 2491 പേര് രാജ്യത്ത് മരിച്ചു. 1,01,790 രോഗബാധിതര്‍ തുര്‍ക്കിയിലുണ്ട്. 18,491 പേര്‍ക്ക് കൊറോണ ഭേദമായി. 1816 പേര് ഇപ്പോഴും അപകടാവസ്ഥയില്‍.
ഇറാന്
ഇറാനില്‍ 1168 പേര്‍ക്ക് കൂടി കൊറോണ. ആകെ രോഗബാധിതര്‍ 88,194. ഇന്നലെ 93 പേര് കൂടി മരിച്ചതോടെ ആകെ മരണം 5574. 66,599 പേര്‍ക്ക് രോഗം ഭേദമായി. 3121 പേര് ഗുരുതരാവസ്ഥയിലാണ്.
റഷ്യ
കൊറോണ മഹാമാരി വളരെ വൈകി പിടിമുറുക്കിയ റഷ്യയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 5849 പുതിയ രോഗികള്‍. 60 പേര് കൂടി മരിച്ചു. 68,622 പേര്‍ക്ക് രോഗം കണ്ടെത്തിയ റഷ്യയില്‍ ആകെ മരണം 615 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: