വാഷിങ്ടണ്‍: കൊറോണ വൈറസിനാല്‍ അമേരിക്ക ആക്രമിക്കപ്പെട്ടിരിക്കുകയാണ്. മറ്റ് മാര്‍ഗ്ഗങ്ങളൊന്നും നമുക്ക് മുന്നില്‍ ഇല്ല ഈ പ്രശ്നങ്ങള്‍ പരിഹരിച്ചേ മതിയാകൂവെന്ന് ഡൊണാള്‍ഡ് ട്രംപ്. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് പകര്‍ച്ചപ്പനി മാത്രമല്ല, ഇതുപോലൊന്ന് മറ്റാരും കണ്ടിട്ടില്ല. 1917ലെ സ്പാനിഷ് ഫ്ളൂ കാലത്തായിരുന്നു അവസാനമായി ഇത്തരമൊരു പ്രതിസന്ധി ഉണ്ടായത്. രാജ്യത്തിന്റെ സമ്പത്തും സമൃദ്ധിയും തിരിച്ചുവരുന്നതുവരെ തനിക്ക് ഇനി വിശ്രമമില്ല, അത് മുന്‍പുള്ളതിനേക്കാളും ശക്തിപ്പെടുത്താനാണ് ഇനിയുള്ള ശ്രമം. ഓഹരിവിപണിയിലിടക്കം ഇനി എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കണ്ടോളൂവെന്നും യുഎസ് പ്രസിഡന്റ്് അറിയിച്ചു.
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണ് യുഎസിന്റേത്്. ചൈന ഉള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളേക്കാള്‍ വലുതാണ് ഇത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളിലാണ് നമ്മള് ഇത് സാധ്യമാക്കിയത്. എന്നാല്‍ പെട്ടന്നൊരു ദിവസമാണ് ഇതെല്ലാം അടച്ചിടണമെന്ന് ആവശ്യപ്പെട്ടു. ഇനി എല്ലാം പുനരാരംഭിക്കേണ്ടതായി ഉണ്ട്. അതിനായി വീണ്ടും പണം ചെലവഴിക്കേണ്ടതുണ്ടെന്നും സമ്പദ് വ്യവസ്ഥ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി നല്കി.
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുകയാണെന്നും ട്രംപ് വിശദീകരിച്ചു. ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച എല്ലാ മേഖലകളിലും പോസിറ്റീവ് കേസുകള്‍ കുറഞ്ഞു. മേഖലകള്‍ സാധാരണനിലയിലേക്ക് തിരിച്ചുവരികയാണ്. കോവിഡിനെ നേരിടാന്‍ നാം നടപ്പിലാക്കിയ തന്ത്രങ്ങള്‍ ഫലവത്താണെന്നാണ് ഇവ സൂചിപ്പിക്കുന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇനി തുറക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. അത് വളരെ നല്ല കാര്യമാണ്. കോവിഡിന്റെ കൂടുതല്‍ വ്യാപനം തടയാന്‍ എല്ലാവര്ക്കും പരിശോധന സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി ട്രംപ് ഭരണകൂടം ഇതുവരെ 7 ബില്ല്യണ്‍ ഡോളറിലധികം തുകയാണ് ചെലവഴിച്ചിരിക്കുന്നത്. യുഎസില്‍ 8,52,000ല്‍ അധികം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 47750 പേര് മരണപ്പെട്ടു. 77210 പേര് രോഗമുക്തി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: