കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ കുടുംബശ്രീ അംഗങ്ങളോടുള്ള വഞ്ചനയില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നൂറോളം കേന്ദ്രങ്ങളില്‍ മഹിളാമോര്‍ച്ച പ്രതീകാത്മക സമരം സംഘടിപ്പിച്ചു. ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്ലക്കാര്‍ഡുമായി സ്വകാര്യസ്ഥലങ്ങളിലാണ് മഹിളാമോര്‍ച്ച പ്രതിഷേധ സമരം നടത്തിയത്. കോവിഡ് അതിജീവനത്തിനായി 20000 രൂപ കുടുംബശ്രീ വഴി വായ്പ നല്‍കുമെന്ന് പ്രഖ്യാപിച്ചതിനു ശേഷം സര്‍ക്കാര്‍ പിന്നോട്ടു പോയത് സ്ത്രീകള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയാരിക്കുകയാണെന്ന് മഹിളാമോര്‍ച്ച ജില്ലാപ്രസിഡന്റ് അഡ്വ. രമ്യ മുരളി പറഞ്ഞു.
ബേപ്പൂരില്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വിവിധ കേന്ദ്രങ്ങളില്‍ നടന്ന സമരങ്ങള്‍ ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് കെ.പി. വിജയലക്ഷ്മി, മഹിളാമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷ ഷൈനി ജോഷി, നേതാക്കളായ ലില്ലിമോഹന്‍, സീജ അനന്തന്, അനിത ഏറങ്ങാട്ട്, തളത്തില്‍ ചക്രായുധന്‍, ഗിരീഷ് തേവള്ളി, രാമദാസ് മണലേരി, ജയകിഷ്, മോഹനന് വട്ടക്കണ്ടി, ടി.വി. ഭരതന് തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു.
ഉള്ളിയേരി: കുടുംബശ്രീ പ്രവര്‍ത്തകരെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാര്‍ നടപ ടിയില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ഉള്ളിയേരിയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു. പ്രതിഷേധ സമരം ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം വട്ടക്കണ്ടി മോഹനന് ഉദ്ഘാടനം ചെയ്തു. ശാന്ത പീറ്റക്കണ്ടി അദ്ധ്യക്ഷനായി. രാജേഷ് പുത്തഞ്ചേരി, രജനീഷ് നെടുംമ്പ്രത്ത്, ബീന മുരളി എന്നിവര്‍ സംസാരിച്ചു. സൗമിനി കുന്നുമ്മല്‍, പുഷ്പാ ചന്ദ്രന്, ശ്രീജാ ബാബു എന്നിവര്‍ പങ്കെടുത്തു.
ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ വിടുകളില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ മഹിളാമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷ ഷൈനി ജോഷി, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി. റീന, ബിജെപി മണ്ഡലം ഭാരവാഹികളായ സുമ വെള്ളച്ചാലന്‍ കണ്ടി, ബീന മുരളി , പി.കെ. ശാന്ത, ബീന കാട്ടുപറമ്പത്ത്, ലില്ലി മണാട്ട്, ബിന്ദു മനോജ്, ഷീജ രാധാകൃഷ്ണന്, കണ്ടോത്ത് പ്രേമ എന്നിവര്‍ നേതൃത്വം നല്കി.
കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ ബിജെപി ജില്ല സെക്രട്ടറി തളത്തില്‍ ചക്രായുധന്‍ ഉദ്ഘാടനം ചെയ്തു. മഹിള മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് പ്രസീത, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജലജ, കെ.പി. ഗണേഷന് എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി മണ്ഡലത്തിലെ ചെങ്ങോട്ട്കാവ് പഞ്ചായത്ത് ഓഫീസിന് മുന്പില് മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ബിജെപി മണ്ഡലം പ്രസിഡന്റ് ജയ്കിഷ് ഉദ്ഘാടനം ചെയ്തു. ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ബിജെപി സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി ഉദ്ഘാടനം ചെയ്തു. ഗീതാ മാടാച്ചേരി അധ്യക്ഷത വഹിച്ചു. പി.വി. ഭരതന്, യു.വി. ചാത്തു എന്നിവര്‍ സംസാരിച്ചു.
വടകര: വടുര മണ്ഡലം ബിജെപി മഹിളാ മോര്‍ച്ച ധര്‍ണ നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വിജയലക്ഷ്മി ധര്‍ണ ഉദ്ഘാടനം ചെയ്തു. ശോഭാ സദാനന്ദന്, അഖില, ഇന്ദിര, ശ്രീജ എന്നിവര്‍ പങ്കെടുത്തു.
താമരശ്ശേരി: മഹിളാ മോര്‍ച്ച താമരശ്ശേരി വാകപ്പൊയില്‍ യൂണിറ്റ് കമ്മിറ്റി ഗൃഹാങ്കണ പ്രതിഷേധം നടത്തി. തുടര്‍ന്ന് 200 മാസ്കുകള്‍ തയ്ച്ചു. പ്രതിഷേധം ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവളളി ഉദ്ഘാടനം ചെയ്തു. ശോഭന ബാലകൃഷ്ണന്, ശാന്ത അനില്‍, പ്രസീത ബാബു, രമ്യ കൃഷ്ണപ്രസാദ് എന്നിവര്‍ തയ്യലിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: