ന്യൂദല്‍ഹി : സ്പ്രിംങ്ക്ളര്‍ ഇടപാടി വിവാദമായതോടെ സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാര്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു. കേസ് ഹൈക്കോടതിയില്‍ പരിഗണിക്കുന്നതിന് മുമ്പ് വിശദാംശങ്ങള്‍ നല്‍കിയിരിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്പ്രിംങ്ക്ളറുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന കേസില്‍ കേന്ദ്രസര്‍ക്കാരും കക്ഷിയാണ്. ഈ സാഹചര്യത്തിലാണ് വിശദാംശങ്ങള്‍ നല്‍കിയത്. 24നാണ് കോടതി കേസ് വീണ്ടും പരിഗണിക്കുക. അതേസമയം സ്പ്രിംങ്ക്ളര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ഇത്.
ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന് സ്വന്തമായൊരു ഐടി വിഭാഗം ഉണ്ടായിരിക്കെ എന്തിനാണ് മൂന്നാമതൊരു കമ്പനിയെ ഏല്പിച്ചതെന്ന് കഴിഞ്ഞ ദിവസം പൊതുതാത്പ്പര്യ ഹര്‍ജി പരിഗണിക്കേ ഹൈക്കോടതി ചോദിച്ചിരുന്നു.
എന്നാല്‍ അടിയന്തര ഘട്ടത്തില്‍ അടിയന്തരമായി എടുത്ത തീരുമാനമാണ് കരാറെന്നും വ്യക്തിഗത വിവരങ്ങള്‍ ചോരില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. കൂടാതെ വിഷയത്തില്‍ മറുപടി ആവശ്യപ്പെട്ട് സ്പ്രിംങ്ക്ളറിന് മെയില്‍ അയക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
ചടങ്ങളും നിയമങ്ങളും പാലിച്ച് തന്നെയാണ് കമ്പനിയെ തെരഞ്ഞെടുത്തത്. സര്‍ക്കാര്‍ മേഖലയില്‍ വിവര ശേഖരണത്തിന് നിരവധി ഐടി കമ്പനികളുണ്ടെങ്കിലും മാസ് ഡാറ്റ കൈകാര്യം ചെയ്യാന്‍ ഇന്ത്യയില്‍ ഒരു കമ്പനിയുമില്ല. ഈ സാഹചര്യത്തിലാണ് സ്പ്രിംക്ളറിന്റെ തെരഞ്ഞെടുപ്പ് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: