ന്യൂദല്‍ഹി : ജനങ്ങള്‍ വിശന്നിരിക്കേണ്ട അവസ്ഥ ഒരിക്കലും രാജ്യത്തുണ്ടാവില്ല. 539 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളുടെ കരുതല്‍ ശേഖരം ഇന്ത്യയ്ക്കുണ്ടെന്നും കേന്ദ്ര ഭക്ഷ്യ- ഉപഭോക്തൃ മന്ത്രി രാം വിലാസ് പാസ്വാന്. ആവശ്യത്തിന് ധാന്യങ്ങളുടെ കരുതല്‍ ശേഖരം നമുക്കുണ്ട്. ഭാവിയില്‍ യാതൊരുവിധ ക്ഷാമവും നമുക്കുണ്ടാകില്ലെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
രാഹുല്‍ഗാന്ധി ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. നമുക്ക് ആവശ്യത്തില്‍ അധികം കരുതല്‍ ധാന്യമുണ്ടെന്നും ഭക്ഷ്യക്ഷാമം എന്നത് ഉണ്ടാകില്ലെന്നും കേന്ദ്രമന്ത്രി ഉറപ്പു നല്കി. ഇത്തരം അശുഭ ചിന്താഗതികള്‍ രാജ്യത്തിന് നല്ലതല്ലെന്നു പറഞ്ഞ പാസ്വാന്, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ദരിദ്രര്‍ക്ക് റേഷന്‍ വിതരണം ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു
പാവപ്പെട്ടവര്‍ വിശന്നിരിക്കുകയാണെന്നും ഗവണ്മെന്റിന്റെ ശ്രദ്ധ സാനിട്ടൈസറുകള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ മാത്രം ഒതുങ്ങി പോകുന്നൂവെന്നും കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഹുല്‍ ഈ പ്രസ്താവന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: