വയനാട്: കൊറോണയിലെ കേരളത്തിന്റെ നേട്ടം പൊങ്ങച്ചമായി എടുത്തു പറയുമ്പോഴും ബാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജനങ്ങളുടെ ജീവന്‍വെച്ച് പന്താടുകയാണ് പിണറായി സര്‍ക്കാര്‍.
കൊറോണയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടയിലും പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ആറ് പുതിയ ബാറുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. വയനാട്ടിലും മലപ്പുറത്തും രണ്ട് വീതവും കണ്ണൂരും തൃശൂരും ഒന്ന് വീതവും ബാറുകളാണ് അനുവദിച്ചിരിക്കുന്നത്.
സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ട് ബാറുകള്‍ക്കാണ് പുതിയ ലൈസന്‍സ് നല്‍കിയത്. ഇതോടെ വയനാട്ടിലെ ബാറുകളുടെ എണ്ണം എട്ടായി. ലോക്ക് ഡൗണിന് ശേഷം ഈ ബാറുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും.
മാനന്തവാടിയില്‍ രണ്ടും, കല്‍പ്പറ്റ, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, വടുവഞ്ചാല്‍ എന്നിവിടങ്ങളില്‍ ഓരോ ബാറുകളുമാണ് വയനാട്ടില്‍ നിലവിലുള്ളത്. ബെവറേജസ് കോര്‍പറേഷന്റെ അഞ്ച് വിദേശ മദ്യശാലകളും വയനാട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: