മാവേലിക്കര: അപൂര്‍വമായ ആചാരവൈവിധ്യംകൊണ്ട് ലോകശ്രദ്ധയിലെത്തിയ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് പതിമൂന്നു കരക്കാര് ഏഴുദിവസംകൊണ്ട് അണിയിച്ചൊരുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ കെട്ടുകാഴ്ചകളെ കേന്ദ്രസര്‍ക്കാര്‍ അന്യാദൃശ സാംസ്കാരിക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഓണാട്ടുകരക്കാര്‍ക്ക് പ്രത്യേകിച്ച് ചെട്ടികുളങ്ങരക്കാര്ക്ക് അഭിമാനത്തിന്റെ സുവര്‍ണനിമിഷങ്ങളാണ് നല്‍കുന്നത്.
90 മുതല്‍ 120 അടി ഉയരുമുള്ള കെട്ടുകാഴചകളാണ് ഇവിടെ ഒരുക്കുന്നത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഈ ദൃശ്യവിരുന്ന് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും അംഗീകരിച്ചതോടെ കരകളുടെ കരവിരുതിന് അരുണശോഭ പകരുന്നു. സമാന രൂപത്തിലുള്ള കെട്ടുകാഴ്ചകള്‍ സംസ്ഥാനത്തിന്റെ പലഭാഗത്തുമുണ്ടെങ്കിലും തലപൊക്കത്തിലും ഗാഭീര്യത്തിലും അഴകിലും വേറിട്ട നിര്‍മാണ രീതിയാണ് ചെട്ടികുളങ്ങര കെട്ടുകാഴ്ചയ്ക്ക്. അതുകൊണ്ടുതന്നെ പൈതൃകമായികിട്ടിയ ഈ തച്ചുശാസ്ത്രവൈദഗ്ധ്യത്തിന്റെ ഗരിമയ്ക്കും ഏറെ പ്രേത്യകതയുണ്ട്. അതിനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്.
ആധുനികതയുടെ അതിപ്രസരണങ്ങളില്ലാതെ പരമ്പരാഗത ശൈലിക്ക് മിഴവേകി 13 കരക്കാര് നിര്‍മിക്കുന്ന ചാരുതയാര്‍ന്ന ഈ രൂപങ്ങള്‍ ചെട്ടികുളങ്ങരക്കാരുടെ മാത്രം കഴിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: