തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തുന്നത് സമൂഹത്തെയാകെ അപകടത്തില്‍പ്പെടുത്തുമെന്ന തിരിച്ചറിഞ്ഞ് തെറ്റുതിരുത്താന്‍ കേരളം തയ്യാറായതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ഇളവുകളില്‍ തിരുത്തു വരുത്തുമെന്ന ചീഫ് സെക്രട്ടറിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബാര്‍ബര്‍ ഷോപ്പ് പ്രവര്‍ത്തനം, റസ്റ്റോറന്റില്‍ ഇരുന്ന് ഭക്ഷണം കഴിയ്ക്കല്‍ എന്നിവ പിന്‍വലിക്കുമെന്നാണ് മാദ്ധ്യമങ്ങളില്‍ നിന്ന് അറിഞ്ഞത്. സംസ്ഥാനം പ്രഖ്യാപിച്ച് ലോക്ക് ഡൗണ്‍ ഇളവുകള്‍ക്കെതിരെ കേന്ദ്രം നിലപാട് കടുപ്പിക്കുകയും കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരണം ചോദിച്ച് സംസ്ഥാനത്തിന് കത്തയക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംസ്ഥാനം അധികമായി നല്കിയ ഇളവുകളില്‍ തിരുത്തല്‍ വരുത്തുകയായിരുന്നു.
സാമൂഹിക അകലം എത്രത്തോളം പാലിക്കുന്നോ, അത്രത്തോളം സുരക്ഷിതരാവുകയാണ് ജനങ്ങള്‍. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് ഒരു സമൂഹത്തെ ഒന്നാകെ അപകടത്തില്‍ പെടുത്തുമെന്നോര്‍ക്കുക. അവസരോചിത ഇടപെടലുകളാണ് സര്‍ക്കാരുകള്‍ നടത്തേണ്ടതെന്നും മുരളീധരന് വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-
ലോക് ഡൗണ്‍ ഇളവുകളില്‍ തിരുത്തു വരുത്തുമെന്ന ചീഫ് സെക്രട്ടറിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. ബാര്‍ബര്‍ ഷോപ്പ് പ്രവര്‍ത്തനം, റസ്റ്റോറന്റില്‍ ഇരുന്ന് ഭക്ഷണം കഴിയ്ക്കല്‍ എന്നിവ പിന്‍വലിക്കുമെന്നാണ് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞത്. സാമൂഹിക അകലം എത്രത്തോളം പാലിക്കുന്നോ, അത്രത്തോളം സുരക്ഷിതരാവുകയാണ് ജനങ്ങള്‍. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് ഒരു സമൂഹത്തെ ഒന്നാകെ അപകടത്തില്‍ പെടുത്തുമെന്നോര്‍ക്കുക. അവസരോചിത ഇടപെടലുകളാണ് സര്‍ക്കാരുകള്‍ നടത്തേണ്ടത്. തെറ്റു തിരുത്താന്‍ തയ്യാറായതില്‍ സന്തോഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: