മുംബൈ: മഹാരാഷ്ട്രയില്‍ സന്യാമാരെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി. രണ്ട് സന്യാസിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് അക്രമാസക്തരായ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സുശീല്‍ ഗിരി മഹാരാജ്, ജയേഷ്, നരേഷ് യാല്‍ഗഡെ എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമത്തില്‍ 118 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മുംബൈയില്‍ നിന്ന് നാസിക്കിലേക്ക് ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെയാണ് പല്ഘറില്വെച്ചാണ് ഇവര്‍ അക്രമത്തിന് ഇരയാകുന്നത്. ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നുപേരില്‍ ഒരാള്‍ 70 വയസിനു മുകളില്‍ പ്രായമുള്ള ആളാണ്.
വാടകക്ക് എടുത്ത കാറില്‍ സഞ്ചരിച്ച സന്യാസിമാരെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. കാറിന്റെ ഡ്രൈവര്‍ക്കും ആക്രമണത്തില്‍ ജീവന് നഷ്ടമായി. വിവരമറിഞ്ഞ ഉടന്‍ തന്നെ സംഭവ സ്ഥലത്ത് എത്തിയ പോലീസ് മൂന്നു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രമധ്യേ മരണം സംഭവിക്കുകയായിരുന്നു.
പോലീസ് വാഹനത്തിനു നേരെയും ഇവര്‍ ആക്രമണം അഴിച്ചു വിട്ടതായാണ് റിപ്പോര്‍ട്ട്. കരുതിക്കൂട്ടിയുള്ള അക്രമണമാണ് നടന്നതെന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നുണ്ട്. ഇവര്‍ വന്നിരുന്ന വാഹനം മാത്രമാണ് അക്രമികള്‍ തടഞ്ഞുനിര്‍ത്തി ആക്രമണം അഴിച്ചുവിട്ടത് സംശയത്തിന് ഇട നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര പോലീസിന്റെ പ്രത്യേകസംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: