തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തിന്റെ മറവില്‍ അമേരിക്കന്‍ കമ്പനിക്ക് മലയാളികളുടെ ഡാറ്റാ കൈമാറുന്ന അഴിമതിയില്‍ ഇടതുചേരിയിലും തമ്മില്‍തല്ല്. ഇടതുസഹയാത്രികനും അഭിഭാഷകനുമായി ഹരീഷ് വാസുദേവന്‍ സ്പ്രിന്‍ക്ലര്‍ കമ്പനിക്ക് ഡാറ്റാ നല്‍കുന്നതിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ രംഗത്തെത്തിയിരുന്നു. ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ അപഗ്രഥിക്കാന്‍ (ബിഗ് ഡാറ്റാ അനാലിസിസ്) ഇവിടെ കമ്പനികളില്ല, സൗകര്യമില്ല, ‘സ്പ്രിംഗഌ’ മാത്രമേയുള്ളൂ ആശ്രയം, അവരില്ലായിരുന്നെങ്കില്‍ കേരളം ചുടലക്കളം ആകുമെന്ന അസംബന്ധം ദയവ് ചെയ്ത് പാര്‍ട്ടിഭക്തന്മാരുടെ അടുത്ത് മാത്രം ചെലവാക്കണമെന്നായിരുന്നു ഹരീഷിന്റെ എഫ്ബി പോസ്റ്റ്. ഇതിനു താഴെ രൂക്ഷമായ വിമര്‍ശനവുമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം. മനോജ് തന്നെ ഹരീഷ് വാസുദേവന്‍ പരമതട്ടിപ്പുകാരാന് ആണെന്നു വ്യക്തമാക്കി ഫേസ്ബുക്കില്‍ മറുപടി നല്‍കിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം- ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ അപഗ്രഥിക്കാന്‍ (ബിഗ് ഡാറ്റാ അനാലിസിസ) ഇവിടെ കമ്പനികളില്ല, സൗകര്യമില്ല, ‘സ്പ്രിംഗഌ’ മാത്രമേയുള്ളൂ ആശ്രയം, അവരില്ലായിരുന്നെങ്കില്‍ കേരളം ചുടലക്കളം ആകുമെന്ന അസംബന്ധം ദയവ് ചെയ്ത് പാര്‍ട്ടിഭക്തന്മാരുടെ അടുത്ത് മാത്രം ചെലവാക്കണം എന്താ കാരണം? ചുടലക്കളമാകും എന്ന് ഓരാളും പറഞ്ഞിട്ടില്ല എന്നത് ഒന്ന്. പിന്നെയോ? സ്പ്രിംഗ്ളര്‍ എന്ന ഒരു വിവാദമില്ല. അത് ഉണ്ടാക്കാന്‍ ശ്രമിച്ച ഒരു വക്കീല്‍ പരമ തട്ടിപ്പുകാരനാണെന്ന് സ്വയം പലവട്ടം തെളിയിച്ചിട്ടുണ്ട്. മഹാമാരി വരുമ്പോള്‍ ആദ്യം മഹാമാരണങ്ങളെ ആട്ടി പുറത്താക്കണം. അത് ഷായിയായാലും ഏത് വിഷ്ണുവായാലും. വക്കീല്‍ കാറ്റിനൊപ്പം തൂറ്റുമ്പോള്‍ ഓര്‍ത്തോ.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം സിപിഎമ്മിനും ഇടതുസര്‍ക്കാരിനും വേണ്ടി ഫേസ്ബുക്കില്‍ സൈബര്‍പോരാട്ടം നടത്തുന്ന വ്യക്തി കൂടിയാണ് ഹരീഷ് വാസുദേവന്‍. സ്പ്രിന്‍ക്ലര്‍ അഴിമതിയില്‍ മറിച്ചൊരു അഭിപ്രായം വ്യക്തമാക്കിയതോടെയാണു ഇതുവരെ സിപിഎമ്മിനു വേണ്ടി പോരാടിയ ഹരീഷ് പരമതട്ടിപ്പുകാരാനാണെന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തന്നെ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: