തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ 20 മുതല്‍ നിയന്ത്രണങ്ങളോടു പ്രവര്‍ത്തിക്കാന്‍ അനുമതി. വ്യവസായ സ്ഥാപനങ്ങളില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ വ്യവസായ വകുപ്പ് പുറത്തിറക്കി.
വ്യവസായ സ്ഥാപനങ്ങളുടെ പരിസരവും വാഹനങ്ങളും ഉപകരണങ്ങളും അണുവിമുക്തമാക്കണം. തൊഴിലാളികള്‍ക്ക് സ്ഥാപനങ്ങളിലേക്ക് സാമൂഹിക അകലം പാലിച്ച് എത്തുവാന്‍ പ്രത്യേക വാഹന സംവിധാനം ഏര്‍പ്പെടുത്തണം. സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുവാനും പുറത്തുപോകുവാനും ഒരു വാതില്‍ ക്രമീകരിക്കണം. വാതിലുകളില്‍ തെര്‍മല്‍ സ്കാനിങ്ങിനുള്ള സംവിധാനം നിര്‍ബന്ധമായും ഒരുക്കണം. തൊഴിലിടത്ത് കൃത്യമായ സാമൂഹിക അകലം പാലിക്കണം. തൊഴിലാളികള്‍ മാസ്കുകളും ആവശ്യമെങ്കില്‍ കൈയുറകളും ധരിക്കണം. കൃത്യമായ ഇടവേളകളില്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകിയിരിക്കണം.
കൊറോണ വൈറസ് രോഗം ഉള്‍പ്പെടുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കണം. ജോലിക്കിടയിലെ ഷിഫ്റ്റകള്‍ തമ്മില്‍ ഒരു മണിക്കൂര്‍ ഇടവേള വേണം. തൊഴിലിടത്ത് പത്തിലധികം പേര് വാതിലുകളില്‍ തെര്‍മല്‍ സ്കാനിഒഴിവാക്കണം. തൊഴിലാളികള്‍ക്കിടയിലെ സീറ്റുകള്‍ തമ്മില്‍ കുറഞ്ഞത് ആറടി അകലമുണ്ടായിരിക്കണം. ലിഫ്റ്റുകളില്‍ ഒരു സമയം നാലില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കരുത്. പുറത്തുനിന്നുള്ളവരെ അത്യാവശ്യത്തിനല്ലാതെ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുത്.
തൊഴിലിടത്ത് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതും കര്‍ശനമായി നിരോധിക്കണം. കോവിഡ് 19ന് ചികിത്സ ലഭ്യമായ സമീപത്തെ ആശുപത്രികളുടെ വിവരം സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സി.സി.ടി.വി യുടെ നിരീക്ഷണത്തിലായിരിക്കണം. വ്യവസായ സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ച് ജില്ലാകളക്ടര്‍മാര്‍ക്ക് ഉറപ്പുവരുത്താം. മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കുള്ള ഇളവുകള്‍ പിന്‍വലിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: