തിരുവനന്തപുരം: സര്‍ക്കാരിന്റെ രാഷ്ട്രീയം നടത്തി കൊടുക്കേണ്ട ജോലിയല്ല സ്പീക്കറുടേത്. പിണറായി സര്‍ക്കാരിനെതിരെയുള്ള സ്പ്രിംഗ്ലര്‍ വിവാദം മറികടക്കാനാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ഈ നടപടിയെന്നും സ്പീക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എം. ഷാജി.
സ്പീക്കര്‍ക്ക് മുഖ്യമന്ത്രിയെ ഭയമാണ്. കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കും മുമ്പ് അറിയിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം സ്പീക്കര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ സ്പീക്കര്‍ അതു പാലിച്ചില്ല. ഇക്കാര്യത്തില്‍ സ്പീക്കറുടെ ബലഹീനത മനസ്സിലാക്കുന്നു. സ്പീക്കര്‍ സര്‍ക്കാര്‍ നടപടികള്‍ തീര്‍ക്കാനാണ് ശ്രമിക്കേണ്ടതെന്നും അല്ലാതെ സര്‍ക്കാരിന്റെ രാഷ്ട്രീയം നടത്തി കൊടുക്കുന്നതല്ല സ്പീക്കറുടെ പണിയെന്നും കെ. എം ഷാജി വിമര്‍ശിച്ചു.
അതേസമയം താനിരിക്കുന്ന പദവിയുടെ പരിമിതികള്‍ തന്റെ ദൗര്‍ബല്യമായി കരുതരുത്. ഷാജി നടത്തുന്നത് സഭയോടുള്ള അവഹേളനമാണെന്നും നിയമനടപടി തടയാന്‍ സ്പീക്കര്‍ക്ക് കഴിയില്ലെന്നും ശ്രീരാമകൃഷ്ണന് മറുപടി നല്കി.
ഏത് സ്പീക്കര്‍ക്കും നിയമപരമായ ചില ബാധ്യതകളുണ്ട്. ഭരണഘടനപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിന് രാഷ്ട്രീയമായി ആക്ഷേപിക്കുന്നത് സഭാ ചട്ടങ്ങള്‍ക്ക് തന്നെ എതിരായ കാര്യമാണ്. ഈ കേസിന്റെ ലക്ഷ്യവും പശ്ചാത്തലവും ഒന്നും പരിശോധിക്കേണ്ട ബാധ്യത സ്പീക്കര്‍ക്കില്ല. മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടേയും നിയമസഭാ സമാജികര്‍ക്കെതിരെ കേസെടുക്കാന്‍ സ്പീക്കറുടേയും അനുമതി വേണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു അന്വേഷണ ഏജന്‍സി അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കണം എന്ന് പറയുമ്പോള്‍ അതു വേണ്ടെന്ന് പറയാന്‍ സ്പീക്കര്‍ക്ക് സാധിക്കില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. ആ ഉത്തരവാദിത്തം നിറവേറ്റിയതിന് ഇങ്ങനെ അധിക്ഷേപിക്കുന്നത് ബാലിശവും അപക്വവുമാണ.
അതേസമയം വിജിലന്‍സ് കേസെടുക്കുന്നത് സ്പീക്കറുടെ ഓഫീസ് പറഞ്ഞിട്ടല്ല. വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അവര്‍ സ്വയം അന്വേഷണം നടത്തി വിശദാംശങ്ങളോടെ കേസ് എടുക്കാന്‍ അനുമതിതേടുകയായിരുന്നെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: