കോഴിക്കോട്: സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച രോഗി അഴിയൂരില്‍. അഴിയൂരില്‍ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ അടുത്ത സമ്പര്‍ക്കത്തിലുള്ള വ്യക്തിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
31 കാരനായ ഇദ്ദേഹവും അഴിയൂര്‍ സ്വദേശിയാണ്. ആദ്യം പോസിറ്റീവായ ആളുടെ കൂടെ അതേ കടയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ്.
അഴിയൂരില്‍ ഏപ്രില്‍ 14 ന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു സാമ്പിള്‍ എടുത്ത് വടകര കൊറോണ കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റാന്‍ നടപടികള്‍ സ്വീകരിച്ചു. ഇപ്പോള്‍ ലക്ഷണങ്ങള്‍ ഒന്നുമില്ല.
ആരോഗ്യ നില തൃപ്തികരമാണ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തിലെ നാല് അഞ്ച് വാര്‍ഡുകളില്‍ പൂര്‍ണ്ണമായ അടച്ചിടല്‍ നടപ്പാക്കും. കോട്ടാമല, കക്കടവ് ,മാനങ്കര എന്നിവിടങ്ങളിലെ മൂന്ന് കടകളില്‍ ആവശ്യമായ സാധനങ്ങള്‍ എത്തിച്ച് വളണ്ടിയര്‍മാര്‍ വീടുകളില്‍ എത്തിക്കും. അത്യാവശ്യ മരുന്നുകളും ഭക്ഷണ സാധനങ്ങളും ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കും. പോലീസ് -റവന്യൂ -ആരോഗ്യ സേനയുടെ പ്രത്യേക ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും. മാഹി, ന്യൂമാഹി എന്നിവിടുന്നുളള സഞ്ചാരം നിയന്ത്രണ വിധേയമാക്കും .
പുതിയതായി കോവിഡ് സ്ഥിതീകരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിവരുന്നുണ്ട് . പഞ്ചായത്തിലെ കടകള്‍ എട്ട് മുതല്‍ പതിനൊന്ന് മണിവരെ മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ.
റേഷന്‍ കട രണ്ട് മണിവരെ ഉണ്ടാവും. പാസ്സില്ലാത്ത എല്ലാ യാത്രകളും തടയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: