ക്വാലാലംപൂര്‍: മലേഷ്യക്കു പുറപ്പെട്ട ട്രോളറില്‍ പട്ടിണി കിടന്ന് മുപ്പതിലേറെ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ മരിച്ചു. 382 പേരെ ബംഗ്ലാദേശ് കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു. ബുധനാഴ്ചയാണ് ട്രോളര്‍ കണ്ടെത്തിയത്.
ജോലി തേടിപ്പോയ അഞ്ഞൂറോളം റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ കയറിയ മത്സ്യബന്ധന ട്രോളര്‍ ഉള്‍ക്കടലില്‍ മലേഷ്യന്‍ തീരരക്ഷാ സേന ഏപ്രില്‍ ആദ്യം തടഞ്ഞിടുകയായിരുന്നു. ഇന്ധനം കൂടി തീര്‍ന്നതോടെ ട്രോളര്‍ കടലില്‍ ഒഴുകി നടക്കാന്‍ തുടങ്ങി. ഭക്ഷണമോ ആവശ്യത്തിന് കുടിവെള്ളമോ ഇല്ലാതായതോടെ കപ്പലിലുള്ളവര്‍ കൊടും പട്ടിണിയിലായി. ഭക്ഷണമില്ലാതെ മുപ്പതിലേറെ പേര് മരണമടഞ്ഞു. പട്ടിണി കിടന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ മറ്റുള്ളവര്‍ കടലിലേക്ക് വലിച്ചെറിയുകയായിരുന്നു.
വിവരമറിഞ്ഞ് ബംഗ്ലാ തീരരക്ഷാ സേനയുടെ കപ്പല്‍ മൂന്നു ദിവസമായി തിരച്ചില്‍ നടത്തിവരികയായിരുന്നുവെന്ന് സേനാ വക്താവ് ലഫ്. ഷാ സിയ റഹ്മാന് പറഞ്ഞു. 58 ദിവസമായി ട്രോളര്‍ കടലില്‍ ഒഴുകി നടക്കുകയായിരുന്നു. ഒരാഴ്ചയായി ട്രോളര്‍ ബംഗ്ലാദേശിന്റെ കടലില്‍ എത്തിയിട്ട്. അഭയാര്‍ഥികളെ തീരത്ത് ക്യാമ്പ് കെട്ടി അതിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: